റോഡിലെ കുഴിയില്‍ വീണ് വീണ്ടും മരണം

ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ദിവസങ്ങളായി ഇദ്ദേഹം ഓര്‍മ്മയും സംസാര ശേഷിയും നഷ്ടമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

ഓഗസ്റ്റ് 20 നായിരുന്നു അപകടം. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങി വരുന്നത് വഴിയാണ് സ്‌കൂട്ടര്‍ കുഴിയില്‍ വീണ് അപകടമുണ്ടായത്. മുഖമടിച്ച് റോഡില്‍ വീണ കുഞ്ഞുമുഹമ്മദിന്റെ ഓര്‍മ്മയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് ആശുപത്രികളിലായി ചികിത്സ തേടി. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയാണ് കുഞ്ഞുമുഹമ്മദിന്റെ അന്ത്യം.

അതേസമയം നാട്ടുകാരും കിഫ്ബിയുമായുള്ള തര്‍ക്കമാണ് ആലുവ-പെരുമ്പാവൂര്‍ റോഡ് പണി തുടങ്ങാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. 24 മീറ്റര്‍ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാട്, എന്നാല്‍ 16 മീറ്റര്‍ മതിയെന്നാണ് നാട്ടുകാര്‍ പറയ്യുന്നത്.

ഇതാണ് തര്‍ക്കത്തിന് വഴിവച്ചത്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പണി തുടങ്ങാനാകില്ലെന്നും അതുകൊണ്ടാണ് താല്‍കാലിക പാച്ച് വര്‍ക്ക് ചെയ്തതെന്നും അത് മതിയാവില്ല എന്ന് പൊതുമരാമത്ത് വകുപ്പിന് അറിയാമെന്നും മന്ത്രി പറഞ്ഞിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്