തൃശൂരില്‍ ഭാര്യയെ തിളച്ച കഞ്ഞിയിലേക്ക് തല മുക്കിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

തൃശൂരില്‍ ഭാര്യയുടെ തല തിളച്ച കഞ്ഞിയിലേക്ക് മുക്കിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേല്‍ വീട്ടില്‍ ഡെറിന്‍ ആണ് പിടിയിലായത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഫെബ്രുവരി 3ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഡെറിന്‍ ഇവരെ ആക്രമിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുകയും മുഖത്തടിക്കുകയുംചെയ്തു. തുടര്‍ന്ന് കഴുത്ത് ഞെക്കിപ്പിടിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.

ഇതിനുശേഷം തിളച്ചിരിക്കുകയായിരുന്ന കഞ്ഞിയിലേക്ക് തല മുക്കിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തിന് പിന്നാലെ പ്രതി ഡെറിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡെറിന്‍ ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ചായ്പ്പന്‍കുഴിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ