അമീബിക് മസ്‌തിഷ്‌ക ജ്വരം: വർഷങ്ങളായി വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി

തലസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. വർഷങ്ങളായി വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിതെന്നും അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

കുളം, തോട് തുടങ്ങിയ ജലാശയങ്ങളില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു. ലോകത്ത് തന്നെ രോഗമുക്തി നേടിയത് ആകെ 11 പേര്‍ മാത്രമാണെന്നും അതിൽ കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും മന്ത്രി പറഞ്ഞു.

പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് 3 ഇടങ്ങളിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി.

Latest Stories

Asia Cup 2025: 'അവൻ ഇന്ത്യൻ ടീമിൽ കാണില്ല'; വിലയിരുത്തലുമായി ആകാശ് ചോപ്ര

'ഗർഭപാത്രത്തിലല്ല മുപ്പതുകാരിയുടെ കരളിനുള്ളിൽ കണ്ടെത്തിയത് മൂന്നുമാസം പ്രായമുള്ള ഭ്രൂണം'; അപൂർവങ്ങളിൽ അപൂർവമായ അവസ്ഥ ഇന്ത്യയിൽ ആദ്യം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; മോചനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം; പ്രതിപക്ഷ എംപിമാരുടെ സംഘം ജയില്‍ സന്ദര്‍ശിച്ചു

കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം, ഉടൻ ചോദ്യം ചെയ്യും

IND vs ENG: "ഞങ്ങൾ എന്തുചെയ്യണം എന്ന് നിങ്ങൾ പറഞ്ഞുതരേണ്ടതില്ല"; ഓവൽ പിച്ചിന്റെ ക്യൂറേറ്ററുമായി കൊമ്പുകോർത്ത് ഗംഭീർ, പിടിച്ചുമാറ്റി ബാറ്റിംഗ് പരിശീലകൻ- വീഡിയോ വൈറൽ

'പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിടില്ല'; വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയിൽ വി ഡി സതീശന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ

IND vs ENG: “ഇത് ഏറ്റവും മികച്ചവരുടെ അതിജീവനമായിരിക്കും”; അഞ്ചാം ടെസ്റ്റിന് മുമ്പ് ഇം​ഗ്ലണ്ടിന് മുന്നറിയിപ്പുമായി ആഷസ് ഹീറോ

'പഹൽഗാമിലെ വീഴ്ചയിൽ സർക്കാർ മൗനം പാലിക്കുന്നു, വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യിൽ വിട്ടു കൊടുത്തു'; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ​ഗാന്ധി

എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു, 'അമ്മ' തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു

'വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കം ആവശ്യം'; വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ