ഇന്ധനവില വർദ്ധന ഒരു പ്രശ്‌നമാണെന്ന് സമ്മതിച്ച് അല്‍ഫോന്‍സ് കണ്ണന്താനം

രാജ്യത്ത് ഇന്ധനവില കുത്തനെ വർദ്ധിക്കുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തിയെന്ന് ബിജെപി പറഞ്ഞിട്ടില്ല. അഞ്ചുവര്‍ഷം കൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നമല്ല ഇത്. പെട്രോള്‍-ഡീസല്‍ വിലയില്‍ പരിഹാരമുണ്ടാവുമെന്നും കണ്ണന്താനം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

‘ഇന്ധനവില വർദ്ധന അംഗീകരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു പ്രശ്‌നമാണ്. എനിക്കും പ്രശ്‌നമാണ്. ഇതൊന്നും പ്രശ്‌നമല്ലെന്ന് പറയുന്നില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. കോണ്‍ഗ്രസും എല്ലാവരും കൂടി ഭരിച്ചിട്ട് ഇവിടെ എല്ലാം കൂടി കുളമാക്കിയിട്ടിരിക്കുകയായിരുന്നു. അത് നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ചുവർഷം കൊണ്ടോ തീര്‍ക്കാന്‍ പറ്റില്ല. കുറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ഉണ്ടാക്കി. ഇനി അടുത്ത സ്റ്റേജിലേക്ക് നമ്മള്‍ പോവും. പെട്രോളിന്റെ വില ഒരു പ്രശ്‌നമാണ് അതിന് പരിഹാരം ഉണ്ടാക്കണം,’ കണ്ണന്താനം പറഞ്ഞു.

സിപിഐഎം- ആര്‍എസ്എസ് ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ശങ്കറിന്റെ ആരോപണങ്ങളും കണ്ണന്താനം നിഷേധിച്ചു. സീറ്റ് കിട്ടാത്ത വേദന കൊണ്ടാണ് ബാലശങ്കര്‍ ആരോപണം ഉന്നയിക്കുന്നത്. പാര്‍ട്ടി വളര്‍ത്തിയ ബാലശങ്കറിന്റെ ഭാഗത്ത് നിന്ന് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവാന്‍ പാടല്ലായിരുന്നു എന്നും കണ്ണന്താനം പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ