'അശ്ലീലചിത്രത്തില്‍ അഭിനയിക്കാനാണോ സ്‌കൂളിലേയ്ക്ക് വരുന്നത്'; പാന്റിന്റെ നീളം കുറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അധിക്ഷേപം; പരാതി

യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞെന്ന് ആരോപിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. വടകര ശ്രീഗോകുലം പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് ആരോപണം.രക്ഷിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

വളരെ മോശമായ പദപ്രയോഗങ്ങളുപയോഗിച്ച് പ്രിന്‍സിപ്പല്‍ ശകാരിച്ചു എന്ന് പരാതിയില്‍ പറയുന്നു. അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനാണോ സ്‌കൂളിലേയ്ക്ക് വരുന്നതെന്നു ചോദിച്ച് അപമാനിച്ചെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു.

സഹപാഠികളുടെ മുന്നില്‍വച്ച് അധിക്ഷേപിച്ചതിന്റെ അപമാനം സഹിക്കാനാവാതെ മൂന്നു ദിവസമായി വിദ്യാര്‍ഥി സ്‌കൂളില്‍ പോകുന്നില്ല. സ്‌കൂള്‍ അധികൃതര്‍ വിളിച്ച് അന്വേഷിക്കാന്‍ പോലും തയാറായിട്ടില്ലെന്നു രക്ഷിതാക്കള്‍ പറഞ്ഞു.

പരാതി നല്‍കിയതിനെതുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ പ്രിന്‍സിപ്പലോ സ്‌കൂള്‍ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

ഈ സീസണിൽ എന്നെ ഞെട്ടിച്ച ടീം അവന്മാരാണ്, ഇത്രയും ദുരന്തമാകുമെന്ന് കരുതിയില്ല; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു

മൂന്നാം തവണയും മോദിയുടെ പോരാട്ടം വാരാണസിയില്‍; ഹാട്രിക് ലക്ഷ്യത്തില്‍ പത്രിക സമര്‍പ്പിച്ച് നരേന്ദ്ര മോദി

'ഒത്തില്ല' ട്രെന്‍ഡ് മാറി, കൈവിട്ടു പോയ പകപ്പില്‍ ബിജെപി

ആ ടീം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടും, അവന്മാരുടെ കിരീട വിജയം ആഘോഷിക്കാൻ തയാറാക്കുക: ഹർഭജൻ സിംഗ്

രാജ്യസഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം; ചെയര്‍മാന് പദവിയില്ലെങ്കില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും; സമ്മര്‍ദ്ദം ശക്തമാക്കി ജോസ്

മമ്മൂട്ടിക്കുമൊപ്പം 'അരിവാള്‍ ചുറ്റിക നക്ഷത്രം' ഉണ്ടാവുമോ? പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ സ്ഥിതി എന്ത്? മറുപടിയുമായി പൃഥ്വിരാജ്

എടാ മോനെ, തൃശൂരില്‍ ഗുണ്ടാത്തലവന്റെ ആവേശം മോഡല്‍ പാര്‍ട്ടി; നടപടിയെടുക്കാനാവാതെ പൊലീസ്

ദ്രാവിഡിന് പകരക്കാരനാകാൻ ഞാൻ തയാർ, വേറെ ലെവലാക്കും ഞാൻ ഇന്ത്യൻ ടീം; തുറന്നടിച്ച് സൂപ്പർ പരിശീലകൻ