നിരവധി പേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു; ഭീകരര്‍ ലക്ഷ്യമിട്ടത് ജനങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കാനെന്ന് എന്‍.ഐ.എ

രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്ന് പിടിയിലായ അല്‍ ഖ്വയ്ദ ഭീകരര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ആളുകളെ ഭീകരതയുടെ മുള്‍മുനയിലാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു. ദേശീയ തലസ്ഥാന പ്രദേശത്തെ സുപ്രധാന സ്ഥാപനങ്ങളില്‍ ആക്രമണം നടത്താനും നിരവധി പേരെ കൊലപ്പെടുത്താനുമാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി.

കൊച്ചിയിലും ബംഗാളിലും ഒരേസമയം എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഒന്‍പതു പേരെ പിടികൂടിയത്. കൊച്ചിയില്‍ മൂന്നു പേരും ബംഗാളിലെ  മൂര്‍ഷിദാബാദില്‍ ആറു പേരുമാണ് അറസ്റ്റിലായത്. മുര്‍ഷിദ് ഹസന്‍, ഇയാക്കുബ് ബിശ്വാസ്, മുസാറഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ പിടിയിലായത്. ഒരാളെ പെരുമ്പാവൂര്‍ മൂടിക്കലില്‍ നിന്നും രണ്ടുപേരെ പാതാളത്ത് നിന്നുമാണ് പിടികൂടിയത്. സംസ്ഥാനാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദ ഘടകത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

“”നിരപരാധികളായ ആളുകളെ കൊന്നൊടുക്കാനാണ് അവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. തലസ്ഥാന പ്രദേശത്തെ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാനായിരുന്നു നീക്കം. അതുവഴി ജനങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കുക എന്നതായിരുന്നു ലക്ഷ്യം””- എന്‍ഐഎ വക്താവ് പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 11-നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വക്താവ് അറിയിച്ചു.

ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജിഹാദി സാഹിത്യം, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള വിവരണങ്ങള്‍ എന്നിവ ഇവരില്‍ നിന്നു പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. പ്രാഥമിക വിവരപ്രകാരം സോഷ്യല്‍ മീഡിയ വഴി പാക് അല്‍ ഖ്വയ്ദയിലേക്ക് എത്തിയവരാണ് ഇവരെന്ന് വക്താവ് അറിയിച്ചു.

ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഇവര്‍ സജീവമായി ധനശേഖരണം നടത്തിയിരുന്നു. ആയുധങ്ങളും മറ്റും വാങ്ങുന്നതിന് ഡല്‍ഹിയിലേക്കു പോവാന്‍ ഒരുങ്ങുകയായിരുന്നു ഇവരില്‍ ചിലരെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.

കൊച്ചിയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേന എത്തിയവരാണ് അറസ്റ്റിലായതെന്നാണ് കേരളത്തില്‍ നിന്നും അന്വേഷണ സംഘം നല്‍കുന്ന വിവരം. പിടിയിലായ മുന്ന് പേരും മലയാളികള്‍ അല്ലെന്നും കുറച്ച് കാലമായി കൊച്ചിയില്‍ താമസിച്ച് വരുന്നവരാണെന്നും. നിലവില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ ഇവരെ അങ്ങോട്ടേക്ക് കൈമാറിയേക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി