പുഴയിൽ മണൽ ഉള്ളത് കൊണ്ടാണ് ഒരു മഴയ്ക്ക് വെള്ളം പൊങ്ങുന്നതെന്ന വാദം ശുദ്ധനുണയും അസംബന്ധവും ആണെന്ന് അഡ്വ.ഹരീഷ് വാസുദേവൻ

പുഴയിൽ മണൽ ഉള്ളത് കൊണ്ടാണ് ഒരു മഴയ്ക്ക് വെള്ളം പൊങ്ങുന്നത് എന്നത് ശുദ്ധനുണയും അസംബന്ധവും ആണെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. മണൽമൂലം ഏത് പുഴയിലാണ് എത്ര ഏരിയയാണ് കുറഞ്ഞതെന്നും വിമർശനം ഉന്നയിക്കുന്നവരോട് അദ്ദേഹം ചോദിക്കുന്നു. ഫെയ്സ് ബുക്കില് പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
നമ്മുടെ വീടിന്റെ പരിസരങ്ങളിൽ, പ്രത്യേകിച്ചു നഗരങ്ങളിൽ, വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമെന്താകും? സാമാന്യബുദ്ധി വെച്ചു മാത്രം നോക്കിയാൽ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, രണ്ടുമൂന്ന് വർഷമായി വന്ന മഴയുടെ മാറ്റം. മണിക്കൂറുകൾക്കുള്ളിൽ ക്രമാതീതമായ മഴ. പത്തു ദിവസം കിട്ടേണ്ട മഴ ഒറ്റ ദിവസം പെയ്യുക. ജലത്തിന്റെ അളവിലെ വ്യത്യാസം താങ്ങാൻ പറ്റാതെ വെള്ളപ്പൊക്കം ഉണ്ടാകാം.

രണ്ടാമത്തെ കാരണം നാം സ്വകാര്യ ആവശ്യങ്ങൾക്കൊ അല്ലാതെയൊ മണ്ണിനെ

built up area ആയി മാറ്റുമ്പോൾ, തലേ വർഷം മഴയ്ക്ക് അവിടെ മണ്ണിലിറങ്ങിയ ജലം കൂടി ഒലിച്ചു റോഡിലോ തോട്ടിലോ വരുന്നു. Run off കൂടിയിരിക്കുന്നു. 70mm മഴ പെയ്താൽ 1500 ച.അടിയുള്ള ഓരോ വീടും എത്രായിരം ലിറ്റർ ജലം അധികമായി പുറന്തള്ളും എന്നു കണക്ക് കൂട്ടിയാൽ മതി. നാം “വികസിപ്പിക്കുന്ന” ഓരോ ചതുരശ്രഅടി ഭൂമിയിലും കിനിഞ്ഞിറങ്ങേണ്ട മഴവെള്ളം, ദിവസങ്ങൾ കൊണ്ട് പയ്യപ്പയ്യെ ഒഴുകി പുഴയിൽ എത്തേണ്ട മഴവെള്ളം, ഒറ്റയടിക്ക് എത്തുന്നു. മണ്ണിന്റെ ജൈവാംശം കുറഞ്ഞപ്പോൾ ജലാഗിരണ കഴിവ് (Water holding capacity) കുറഞ്ഞു. തൽഫലമായും വെള്ളപ്പൊക്കം ഉണ്ടാകുന്നു.
ഹരീഷിൻറെ ഫെയ്സ് ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:
എന്തുകൊണ്ടാണ് ഒരു മഴയ്ക്ക് വെള്ളം പൊങ്ങുന്നത്?
പുഴയിൽ മണൽ ഉള്ളത് കൊണ്ടാണ് ഒരു മഴയ്ക്ക് വെള്ളം പൊങ്ങുന്നത് എന്നത് ശുദ്ധനുണയും അസംബന്ധവും ആണ്. ഒരു തെളിവും വേണ്ടാതെ ആർക്കും എന്തും പറയാം എന്നായിരിക്കുന്നല്ലോ. പുഴകളിൽ ആകെ അടിഞ്ഞ മണലിന് കണക്കുണ്ട്. ഇപ്പോഴും ഒരു പുഴയിലും 1970 ലോ 80 ലോ ഉണ്ടായിരുന്ന മണലിന്റെ പകുതി പോലുമില്ല. മണൽമൂലം ഏത് പുഴയിലാണ് എത്ര ഏരിയയാണ് കുറഞ്ഞത്? അഴിമുഖം അടഞ്ഞതല്ല ഞാൻ പറയുന്നത്.
നമ്മുടെ വീടിന്റെ പരിസരങ്ങളിൽ, പ്രത്യേകിച്ചു നഗരങ്ങളിൽ, വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമെന്താകും?
സാമാന്യബുദ്ധി വെച്ചു മാത്രം നോക്കിയാൽ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, രണ്ടുമൂന്ന് വർഷമായി വന്ന മഴയുടെ മാറ്റം. മണിക്കൂറുകൾക്കുള്ളിൽ ക്രമാതീതമായ മഴ. പത്തു ദിവസം കിട്ടേണ്ട മഴ ഒറ്റ ദിവസം പെയ്യുക. ജലത്തിന്റെ അളവിലെ വ്യത്യാസം താങ്ങാൻ പറ്റാതെ വെള്ളപ്പൊക്കം ഉണ്ടാകാം.
രണ്ട്, 1990 ലോ 2000 ലോ മഴ പെയ്താൽ വെള്ളം ഭൂമിയിൽ ഇറങ്ങാനുണ്ടായിരുന്ന സ്ഥലത്തിന്റെ എത്ര ശതമാനം ഇപ്പോൾ നമുക്ക് ചുറ്റും ഉണ്ട്? എത്ര ചതുരശ്രകിലോമീറ്റർ സ്ഥലമാണ് കേരളത്തിൽ കഴിഞ്ഞ 10 വർഷം കൊണ്ട് built up area ആയി മാറിയത്? വീട് വെയ്ക്കാനോ, റോഡ് പണിയാനോ അങ്ങനെ ഏത് ആവശ്യത്തിനായോ നാം മണ്ണിനെ built up area ആയി മാറ്റുമ്പോൾ, തലേ വർഷം മഴയ്ക്ക് അവിടെ മണ്ണിലിറങ്ങിയ ജലം കൂടി ഒലിച്ചു റോഡിലോ തോട്ടിലോ വരുന്നു. Run off കൂടിയിരിക്കുന്നു. 70mm മഴ പെയ്താൽ 1500 ച.അടിയുള്ള ഓരോ വീടും എത്രായിരം ലിറ്റർ ജലം അധികമായി പുറന്തള്ളും എന്നു കണക്ക് കൂട്ടിയാൽ മതി.
നാം “വികസിപ്പിക്കുന്ന” ഓരോ ചതുരശ്രഅടി ഭൂമിയിലും കിനിഞ്ഞിറങ്ങേണ്ട മഴവെള്ളം, ദിവസങ്ങൾ കൊണ്ട് പയ്യപ്പയ്യെ ഒഴുകി പുഴയിൽ എത്തേണ്ട മഴവെള്ളം, ഒറ്റയടിക്ക് എത്തുന്നു. മണ്ണിന്റെ ജൈവാംശം കുറഞ്ഞപ്പോൾ ജലാഗിരണ കഴിവ് (Water holding capacity) കുറഞ്ഞു. തൽഫലമായും വെള്ളപ്പൊക്കം ഉണ്ടാകുന്നു.
EIA 2020 യുടെ ചർച്ച നടക്കുകയാണല്ലോ. സുസ്ഥിരവികസനമാണ് വേണ്ടതെന്നും.
ഓരോ ച.അടിയും വികസിപ്പിക്കുമ്പോൾ, അവിടെ തലേവർഷം മണ്ണിലിറങ്ങിയ വെള്ളം മണ്ണിൽ ഇറക്കാനോ, ചുരുങ്ങിയപക്ഷം ശേഖരിക്കാനോ, ഒഴുകിയിറങ്ങി വെള്ളപ്പൊക്കം ഉണ്ടാക്കാതിരിക്കാനോ ഉള്ള സംവിധാനം ഉണ്ടാക്കലാണ് പരിസ്ഥിതി ആഘാതപഠനം, പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാൻ എന്നിവയിലൂടെയൊക്കെ ആത്യന്തികമായി നിയമം ഉദ്ദേശിക്കുന്നത്. വെള്ളപ്പൊക്കം പോലെ തന്നെയാണ് വരൾച്ചയും. ഭൂമിയിൽ നമ്മൾ ഇറക്കുന്ന വെള്ളമേ വേനലിൽ നമ്മെ സഹായിക്കൂ. മഴയത്ത് ഒഴുകിപ്പോയ വെള്ളം വേനലിൽ വരൾച്ച ഉണ്ടാക്കും.
ഇതൊക്കെ 7 ആം ക്ലാസിലെ ശാസ്ത്രമല്ലേ???

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ