നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍ച്ച ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മാസം 22 നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

കുറ്റപത്രമല്ല കരട് രേഖ മാത്രമാണ് ചോര്‍ന്നതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. പകര്‍പ്പെടുക്കാന്‍ നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ ഇത് ചോര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്. മഞ്ജു വാര്യരുമായുള്ള ബന്ധം തകരാന്‍ അക്രമണത്തിന് ഇരയായ നടിയാണ് കാരണമെന്ന വിശ്വാസമാണ് ദിലീപിനെ ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കുറ്റ പത്രത്തില്‍ പറയുന്നത്.

എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പടെ 12 പ്രതികളാണ് കേസില്‍ ഉള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരെയും ചുമത്തിയിരിക്കുന്നത്. പ്രധാന സാക്ഷിയായ മഞ്ജു വാര്യര്‍ ഉള്‍പ്പെടെ കേസില്‍ അമ്പതോളം സാക്ഷികള്‍ ഉണ്ടെന്നാണ് വിവരം.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം