'എല്ലാം കോംബ്ലിമെന്‍സ് ആയി', പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് പ്രതി; എല്ലാം ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വന്‍ വഴിത്തിരിവ്. ഭാര്യയുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് കോടതിയെ അറിയിച്ച് കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍. ഇരുവരും തമ്മിലുണ്ടായിരുന്നത് തെറ്റിദ്ധാരണ മൂലമുള്ള പ്രശ്‌നങ്ങളായിരുന്നെന്നും കേസില്‍ തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചു.

രാഹുലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍, കോഴിക്കോട് പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് കോടതി നോട്ടീസ് അയച്ചു. പരാതി ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് പരാതിക്കാരി നേരത്തെ സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് രാഹുല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായുള്ള തര്‍ക്കം സ്വകാര്യമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹര്‍ജിയ്‌ക്കൊപ്പം കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിക്കാരിയുടെ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.

ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്നാണ് പരാതിക്കാരിയുടെ സത്യവങ്മൂലത്തിലുള്ളത്. രാഹുലുമായി ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭര്‍ത്താവിനെതിരെ മൊഴി നല്‍കേണ്ടി വന്നത് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ