നീന്തല്‍ പഠനത്തിനിടെ അപകടം; നാല് വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു; അപകടം മാതാപിതാക്കളുടെ കൈയിൽ നിന്ന് കുളത്തില്‍ വീണ്

മലപ്പുറം കോട്ടയ്ക്കലില്‍ മാതാപിതാക്കളുടെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയ്ക്കല്‍ ഇന്ത്യന്നൂര്‍ പുതുമന തെക്കേ മഠത്തില്‍ മഹേഷിന്റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണ്‍ ആണ് മരിച്ചത്. നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണതിനെ തുടര്‍ന്ന് കുട്ടി ചികിത്സയിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി കുളത്തിലേക്ക് വീണത്. അപകടത്തിന് പിന്നാലെ ഉടന്‍ തന്നെ കുട്ടിയെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കോട്ടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30ഓടെ ധ്യാന്‍ നാരായണ്‍ മരിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം