അവധിക്കാലത്ത് അവഗണന: കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി എഎ റഹിം എംപി

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകള്‍ റദ്ദാക്കുന്ന റയില്‍വേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷണവിനോട് എ എ റഹീം എംപി. റെയില്‍വേ മന്ത്രിക്ക് അയച്ച കത്തിലൂടെയാണ് അദേഹം ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നും കേരളത്തിലേക്കും, കേരളത്തില്‍ നിന്ന് തിരിച്ചുമുള്ള സ്‌പെഷ്യല്‍ ട്രെയ്‌നുകളടക്കം റെയില്‍വെ റദ്ദാക്കി കൊണ്ടിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള സുവര്‍ണ ജയന്തി എക്‌സ്പ്രസ്സ്( ട്രെയിന്‍ നമ്പര്‍ 12644- 17/05/2024) റദ്ദാക്കിയിരിക്കുകയാണ്. അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി മാസങ്ങള്‍ മുന്‍പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും അവസാന നിമിഷം പ്രതിസന്ധിയിലാക്കുകയാണ് റെയില്‍വെ.

റദ്ദാക്കിയ ട്രെയിനുകള്‍ക്ക് പകരമായി ഉടന്‍ തന്നെ സജീകരണങ്ങള്‍ ഏര്‍പ്പടക്കണം. ബുക്ക് ചെയ്ത എല്ലാവര്‍ക്കും യാത്ര ഉറപ്പാക്കണം. അവധിക്കാലത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നും, ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുന്ന നടപടികള്‍ പുനഃപരിശോധിക്കണമെന്നും എ എ റഹീം എംപി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ