സുരേന്ദ്രൻ കുഴൽപ്പണ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ, അദ്ദേഹത്തിന് നാട് നീളെ കേസാണെന്നും എ.എ റഹിം

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കുഴൽപ്പണ പനിയെന്ന് ഡി.വെെ.എഫ്.ഐ. സുരേന്ദ്രന് നാട് നീളെ കേസാണെന്നും ഡിവൈഎഫ്ഐ  സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. സുരേന്ദ്രൻ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കേരളത്തിൽ ഒരു ഹവാല പാർട്ടിയായി ബിജെപി മാറി. കുഴൽപ്പണ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സുരേന്ദ്രൻ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ പൂർണ്ണ നഗ്നനായ അവസ്ഥയിലാണെന്നും റഹീം പരിഹസിച്ചു.

മുവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് ഉൾപ്പെട്ട പീഡന കേസിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ്  കെ സുധാകരനും മിണ്ടുന്നില്ല. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ ഹാജരാക്കാൻ തയ്യാറാകണം. പോക്സോ എം എൽ എ ആയി മാത്യു കുഴൽനാടൻ മാറി. എംഎൽഎയ്ക്കെതിരെ ഈ മാസം ഏഴിന് മൂവാറ്റുപുഴയിൽ ജനകീയ വിചാരണ നടത്തും.ഡിവൈഎഫ്ഐ സ്നേഹ വണ്ടി ക്യാമ്പയിൻ അവസാനിപ്പിക്കുകയാണെന്നും റഹീം പറഞ്ഞു.

സ്ത്രീധനവിരുദ്ധ ക്യാമ്പയിൻ ഡിവൈഎഫ്ഐ ശക്തമാക്കുമെന്നും റഹീം വ്യക്തമാക്കി. ജൂലൈ 10 മുതൽ 20 വരെ ക്യാമ്പയിൻ നടത്തും. ജൂലൈ 15 മുതൽ 20 വരെ യുണിറ്റ് കേന്ദ്രങ്ങളിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും. ഇന്ധന വില, പാചക വാതക വില വർധനയ്ക്കെതിരെ ജൂലൈ ആറിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ സമരം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി