തേങ്ങാപ്പൂളില്‍ വിഷം വച്ചത് അറിഞ്ഞില്ല; അബദ്ധത്തില്‍ കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി എന്ന 15കാരിയാണ് മരിച്ചത്. കുട്ടിയുടെ വീട്ടിലെ എലി ശല്യത്തെ തുടര്‍ന്ന് തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. എലിവിഷത്തെ കുറിച്ച് അറിയാതെ പെണ്‍കുട്ടി തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടുവന്ന സമയത്താണ് സംഭവം നടക്കുന്നത്. ഈ സമയം കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കളുണ്ടായിരുന്നില്ല. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്‌സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം.

ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Latest Stories

ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്

ഐപിഎലിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; ആരാധകർ നിരാശയിൽ

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ