കട്ടക്കൊമ്പന്റെ മുന്നില്‍ കട്ടയ്‌ക്കൊരു പോസ്; ഫോട്ടോ വൈറല്‍; പിന്നാലെ കേസെടുത്ത് വനംവകുപ്പ്

മൂന്നാറില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത രണ്ട് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. സെന്തില്‍ ഫോട്ടോയ്ക്ക് വേണ്ടി ആനയുടെ മുന്നില്‍ നിന്നപ്പോള്‍ രവിയാണ് ചിത്രം പകര്‍ത്തിയത്.

ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്. കന്നിമലയിലും തെന്മലയിലുമായി രണ്ട് പേരെ കൊലപ്പടുത്തിയ കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നെടുത്ത ചിത്രങ്ങളാണ് വിവാദമായത്. മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ്, പാര്‍വതി ഡിവിഷന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കട്ടക്കൊമ്പന്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലായിരുന്നു.

ആക്രമണകാരിയായ കാട്ടാനയുടെ തൊട്ടുമുന്നില്‍ നിന്ന് ചിത്രമെടുത്തത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ചൂട് കൂടിയതിനാല്‍ കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുകയാണെന്നും അവയുടെ അടുത്തേക്ക് പോകരുതെന്നും പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് അറിയിച്ചു.

Latest Stories

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ