'മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നു, മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദാന്തരീക്ഷം തകർക്കുന്നത്'; സമസ്ത

മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത. മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദാന്തരീക്ഷം തകർക്കുന്നതണെന്ന് വിമർശിച്ച സമസ്ത നേതാവ് സത്താർ പന്തല്ലൂർ മതവും സമുദായവും നോക്കിയാണ് വോട്ടിംഗ് എന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമനടക്കുന്നെന്നും അതിന് തുടക്കമിട്ടത് വെള്ളാപ്പള്ളി നടശനാണ്, അത് ബാലനിലൂടെ സജി ചെറിയാനിൽ എത്തിയെന്നും സത്താർ പന്തല്ലൂർ കൂട്ടിച്ചേർത്തു. മന്ത്രിയുടെ പ്രതികരണം പാർട്ടി നിലപാടാണോ എന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കണം. ഉത്തരേന്ത്യയിൽ കേട്ട് കേൾവിയുള്ള മതപരമായ ധ്രുവീകരണമാണ് ലക്ഷ്യമെന്നും സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു.

യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്ന സജി ചെറിയാന്‍റെ പരാമർശമാണ് വിവാദമായത്. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ