പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിൽ കറങ്ങി; ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ബസ് ഉപേക്ഷിച്ച് രക്ഷപെട്ടു; പലയിടത്തും വാഹനമിടിച്ചു

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസ് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം. പ്രതി ബസിൽ ടൗണിൽ കറങ്ങിയ ശേഷം ബസ് ഉപേക്ഷിച്ച് മുങ്ങി. ബസ് പലയിടത്തും ഇടിച്ചു. ഒരു കടയിലും മതിലിലും ഇടിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അജ്ഞാതന്‍ മോഷ്ടിച്ചത്. പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്താണ് ബസ് നിർത്തിയത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ഇയാൾ ബസ് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

ബസ് മോഷണം പോയത് അറിഞ്ഞതോടെ ജീവനക്കാര്‍ തിരച്ചില്‍ ആരംഭിച്ചു. തുടർന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്തുടര്‍ന്നെത്തുന്നത് കണ്ട് ബസ് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

Latest Stories

സഹകരണ സംഘങ്ങളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമേകാൻ 'ആശ്വാസ് 2026'; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

യുഎഇയിൽ ആശുപത്രി പൂട്ടി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

'ആ ചിരിയും മാഞ്ഞു'; മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് വിട നൽകി കേരളം

'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

ഇന്ത്യയിൽ ചരിത്രത്തിലാദ്യമായി ജനനനിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

ഹാസ്യത്തിന്‍റെ ആശാനെ അവസാന നോക്കുകാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; അനുശോചനം അറിയിച്ച് പ്രമുഖർ

സംസ്ഥാനത്ത് മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്

ജമ്മു കശ്മീരിൽ വൻ തീപിടുത്തം; എട്ട് കടകൾ കത്തിനശിച്ചു

'നഷ്ടപ്പെട്ടത് സഹോദര തുല്യനെ, സലിം കുമാർ അതുല്യ പ്രതിഭ'; വ്യക്തിപരമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി കെ. മുരളീധരൻ; മൂന്ന് കുട്ടികൾക്ക് രോ​ഗബാധ, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും