'സെക്രട്ടേറിയറ്റ് കത്തിയമരാന്‍ ഒരു ബീഡിക്കുറ്റി ധാരാളം; വേനല്‍ക്കാലമാണ്, എല്ലാവരും കരുതിയിരിക്കണം'; മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപത്തെ തീപിടുത്തത്തില്‍ അഡ്വ. എ. ജയശങ്കര്‍

സെക്രട്ടേറിയറ്റില്‍ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തത്തെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍. വേനല്‍ക്കാലമാണ്, എല്ലാവരും കരുതിയിരിക്കണം. കനല്‍ ഒരു തരി മതി വലിയൊരു കാട്ടുതീയായി ആളിപ്പടരാന്‍. സെക്രട്ടേറിയറ്റ് കത്തിയമരാന്‍ ഒരു ബീഡിക്കുറ്റി ധാരാളം. ഭയം വേണ്ടാ, ജാഗ്രത മതിയെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. മിനിറ്റുകള്‍ക്കകം അഗ്നിശമന സേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നോ ഫയലുകള്‍ കത്തിനശിച്ചതായോ വ്യക്തത ലഭിച്ചിട്ടില്ല. ജില്ല കലക്ടര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ