തെരുവില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു; അഞ്ച് ലക്ഷം കൈമാറി കെപിസിസി പ്രസിഡന്റ്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആയിരം വീടുകളെന്ന പദ്ധതിയിലാണ് മറിയക്കുട്ടിക്കും വീടൊരുങ്ങുന്നത്. വീട് നിര്‍മ്മിക്കുന്നതിന്റെ ചെലവ് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വഹിക്കുന്നത്. വീടിന്റെ തറക്കല്ലിടല്‍ നാളെ നടക്കും.

സിറ്റ് ഔട്ടും ഹാളും രണ്ട് മുറികളും ഉള്‍പ്പെടെ 700 ചതുരശ്ര അടിയിലാണ് വീട് നിര്‍മ്മിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീട് നിര്‍മ്മിക്കുന്നതിന് 5 ലക്ഷം രൂപ നല്‍കി. അടിമാലി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് വീട് നിര്‍മ്മാണത്തിന്റെ ചുമതല. രണ്ട് മാസത്തില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.

മറിയക്കുട്ടി തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെ നവംബര്‍ 24ന് കോണ്‍ഗ്രസ് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീവന്‍ നാളെ വീടിന് തറക്കല്ലിടും. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറിയക്കുട്ടിക്ക് താക്കോല്‍ കൈമാറും.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ