'എം.എം മണിക്ക് എതിരായ പ്രചാരണം നിര്‍ത്തണം', എസ്. രാജേന്ദ്രന് എതിരെ സി.പി.എം ഏരിയ സെക്രട്ടറി

പാര്‍ട്ടി നേതൃത്വത്തിനെതിരെയും നേതാക്കള്‍ക്കെതിരെയും മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍. മുന്‍ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം. മണിക്കെതിരെ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണം എന്ന് സി.പി.എം മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ.വിജയന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് വാങ്ങിയെന്ന് രാജേന്ദ്രന്റെ ആരോപണവും കെ.കെ.വിജയന്‍ തള്ളി.

രാജേന്ദ്രന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നുണയാണ്. അച്ചടക്ക ലംഘനത്തിന് നടപടി നേരിട്ട രാജേന്ദ്രന്‍ പാര്‍ട്ടിയേയും നേതാക്കളേയും പരസ്യമായി അപമാനിക്കുന്നത് അവസാനിപ്പിക്കണം. അദ്ദേഹം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും എം.എല്‍.എ ആയിരുന്നപ്പോഴും ഉള്ള പ്രവര്‍ത്തനങ്ങളില്‍ തന്നെ നിരവധി ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പരസ്യമായി ഉന്നയിച്ച് തങ്ങള്‍ അപമാനിച്ചിട്ടില്ലെന്ന് കെ.കെ.വിജയന്‍ പറഞ്ഞു.

രാജേന്ദ്രന്‍ മൂന്ന് തവണ ജയിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അദ്ധ്വാനം കൊണ്ടാണ്. പാര്‍ട്ടിയോട് അതിന്റെ നന്ദി പോലും കാണിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ ഉന്നയിക്കാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത് നല്ലതല്ലെന്നും, രാജേന്ദ്രനെ കുറിച്ച് പറയാനുള്ളത് പരസ്യമായി പറയാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും, അത് രാജേന്ദ്രന് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

തിരഞ്ഞെടുപ്പ് വീഴ്ചയെ തുടര്‍ന്ന് എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. പാര്‍ട്ടി ജാതി പറഞ്ഞാണ് വോട്ട് പിടിച്ചതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്നും, രാജേന്ദ്രന്‍ എം.എല്‍.എ ആയത് സംവരണത്തിന്റെ ആനുകൂല്യത്തിലാണെന്നും എം.എം.മണി പ്രതികരിച്ചിരുന്നു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു