'മുശാവറ യോഗം സംബന്ധിച്ച വാര്‍ത്ത തെറ്റ്'; ചന്ദ്രികയ്‌ക്ക് എതിരെ സമസ്ത

ലീഗുമായ ബന്ധം തുടരുമെന്ന് സമസ്ത ഉന്നതാധികാര സമിതി തീരുമാനിച്ചതായി ചന്ദ്രികയില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് സമസ്ത. മുശാവറ തീരുമാനം എന്ന പേരിലാണ് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഓണ്‍ലൈനില്‍ ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സമസ്ത വാര്‍ത്താക്കുറിപ്പ് ഇറക്കി.

പ്രവര്‍ത്തകര്‍ വഞ്ചിതരാകരുത് എന്നും സമസ്തയുടെ പത്രക്കുറിപ്പിലില്ലാത്ത വാചകമാണ് ചന്ദ്രിക ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്നത് എന്നും വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു. സാമുദായിക പ്രശ്‌നങ്ങളില്‍ ലീഗിനോട് സഹകരിക്കുന്ന രീതി തുടരും. അതേ സമയം പൂര്‍ണമായും ലീഗിന് വിധേയപ്പെടേണ്ടതില്ല എന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കികൊണ്ടുളള പ്രസ്താവനകള്‍ വേണ്ട എന്നുമാണ് യോഗത്തില്‍ തീരുമാനിച്ചത്.

കോഴിക്കോടാണ് സമസ്തയുടെ മുശാവറ യോഗം ചേര്‍ന്നത്. ഈ യോഗത്തിലെ തീരുമാനങ്ങളെ ചന്ദ്രിക വളച്ചൊടിച്ചുവെന്നാണ് സമസ്ത വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്