'കാല് തല്ലിയൊടിക്കും'; സിറോ മലബാര്‍ സഭാ തര്‍ക്കത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം

സിറോ മലബാര്‍ സഭ തര്‍ക്കത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം. ബിഷപ്പ് കരിയലിനെ മാറ്റിയതിനെ ചോദ്യം ചെയ്ത് വിമതര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബിഷപ്പിന്റെ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും ആരോപണം ഉയര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, ഏകീകൃത കുര്‍ബാന പരിഷ്‌കരണം എന്നീ കാര്യങ്ങളില്‍ വിമത വിഭാഗത്തെ പിന്തുണച്ച കാരണത്താലാണ് ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റിയത്. സിനഡിന്റെ ആവശ്യപ്രകാരം വത്തിക്കാന്‍ നേരിട്ട് ഇടപെട്ടായിരുന്നു കരിയിലിനെതിരെ നടപടി സ്വീകരിച്ചത്. ഇതിന് ശേഷം അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് എറണാകുളം അതിരൂപതയുടെ ചുമതല നല്‍കുകയായിരുന്നു.

്ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ചുമതല നല്‍കിയതിന് പിന്നാലെ അതിരൂപത ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. വിമത വൈദികര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന കാരണം കാണിച്ചായിരുന്നു നടപടി. ഇതേ തുടര്‍ന്നാണ് ഒരു സംഘം ബിഷപ്പിനെ തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇതെല്ലാം തന്നെ ചുമതലയില്‍ നിയോഗിച്ചവരെ അറിയക്കാമെന്ന് ബിഷപ്പ് മറുപടി നല്‍കി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ