അടച്ചുപൂട്ടിയിട്ട് പത്ത് വര്‍ഷം, കെട്ടിക്കിടക്കുന്നത് 30,000 ടണ്‍ മാലിന്യം; ആശങ്കയില്‍ വടവാതൂര്‍

കോട്ടയം വടവാതൂരിലെ ഡംബിങ് യാര്‍ഡില്‍ എപ്പോള്‍ വേണമെങ്കിലും തീ പടര്‍ന്നേക്കാമെന്ന ആശങ്കയില്‍ പരിസരവാസികള്‍. ഡംബിങ് യാര്‍ഡ് അടച്ചു പൂട്ടിയിട്ട് പത്ത് വര്‍ഷം പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്തിട്ടില്ല.

30,000 ടണ്‍ മാലിന്യമാണ് വടവാതൂരില്‍ കെട്ടിക്കിടക്കുന്നത്. അതില്‍ 8000 ക്യുബിക് മീറ്റര്‍ മാലിന്യം നീക്കം ചെയ്യാന്‍ മാത്രമാണ് നഗരസഭ കരാര്‍ നല്‍കിയിട്ടുള്ളു. ചൂട് കൂടിയാല്‍ മാലിന്യത്തില്‍ തീ പടരുമോ എന്നാണ് ആശങ്ക.

മഴ പെയ്താല്‍ മാലിന്യം കലങ്ങിയ കറുത്ത ജലം വടവാതൂരില്‍ ഒഴുകും. വേര്‍തിരിക്കലും സംസ്‌കരണവും പരാജയപ്പെട്ടതോടെയാണ് ഈ മാലിന്യ പ്ലാന്റ് ഡംബിങ് യാര്‍ഡായത്. ജനങ്ങളുടെ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ 2013 ഡിസംബര്‍ 31ന് ആയിരുന്നു മാലിന്യ പ്ലാന്റ് അടച്ചത്.

അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി പിഴ ചുമത്തിയിരുന്നു. 12 ദിവസത്തോളം നീണ്ട പരിശ്രമത്തിന് ഒടുവിലായിരുന്നു ബ്രഹ്‌മപുരത്തെ തീയും പുകയും അണയ്ക്കാന്‍ സാധിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി