'പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി'; സംഭവം ആലുവയിലെ നിർദ്ധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ, അന്വേഷണം ആരംഭിച്ചു

ആലുവയിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർദ്ധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. സ്ഥാപനത്തിൻ്റെ അധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പെൺകുട്ടികളെ കാണാതെയാകുന്നത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് പെൺകുട്ടികൾ. വിവരം ശ്രദ്ധയിൽപെട്ട സ്ഥാപനത്തിൻ്റെ അധികൃതർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് പൊലീസ് പരിശോധിച്ച് വരുന്നത്.

Latest Stories

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു