തിരുവനന്തപുരത്ത് മൂന്ന് ആണ്‍കുട്ടികളെ കാണാനില്ല; പരാതിയുമായി മാതാപിതാക്കള്‍

തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായെന്ന് പരാതി. ഇന്നലെ രാവിലെയാണ് ഇവരെ കാണാതായത്.

11,13,14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കി. അരുണും ശ്രീദേവും ബന്ധുക്കളാണ്. അമ്പാടി ഇവരുടെ സമീപവാസിയാണ്. അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് വസ്ത്രങ്ങളും പണവും എടുത്താണ് കുട്ടികള്‍ പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പരാതിയില്‍ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. പാലോട് വനപ്രദേശത്ത് കുട്ടികളിലൊരാളെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്. അതേ സമയം കുട്ടികളിലൊരാള്‍ മുമ്പും വീടുവിട്ടിറങ്ങിയിട്ട് ഉണ്ടെന്ന് പൊലീസ് പറയുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുകയാണ്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണ്.

Latest Stories

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം