ഒമ്പതാം ക്ലാസുകാരെ മർദ്ദിച്ച് പത്താം ക്ലാസുകാർ; ദൃശ്യങ്ങൾ റീൽസാക്കി പ്രചരിപ്പിച്ചു, തല്ലിയത് പോരെന്ന് കമന്റ്

മലപ്പുറം കുറ്റൂരിൽ വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർത്ഥികൾ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ എടുത്ത് റീലുകളാക്കി പ്രചരിപ്പിച്ചു. കുറ്റൂർ കെഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ചത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 24നാണ് മർദനം നടന്നത്.

പത്താം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിന് മുമ്പായിരുന്നു മർദനം. ഇതിന് ശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾ തന്നെ റീലുകളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. മർദിച്ചത് പോരെന്നും കുറച്ചുകൂടി തല്ലേണ്ടിയിരുന്നു എന്നുള്ള തരത്തിൽ ചില വിദ്യാർത്ഥികളും ഇതിന് ചുവടെയും കമന്റ് ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്. റീലുകളിൽ കാണുന്നതിനേക്കാൾ വലിയ പരിക്ക് ചില വിദ്യാർത്ഥികൾക്കുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.

ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് വേങ്ങര പൊലീസിൽ പരാതി നൽകി ഈ പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് തേടിയിരിക്കുകയാണ് പൊലീസ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് പറയുന്നു. പരാതിയുമായി മുന്നോട്ട് പോകാനാണ് മർദനമേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ തീരുമാനം. സംഭവം റാഗിങിന്റെ പരിധിയിൽ വരുമെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ