കളമശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ വാങ്ങാന്‍ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കും: ഹൈബി ഈഡന്‍

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് വെന്റിലേറ്ററുകള്‍ അടക്കമുള്ള അടിയന്തര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങാന്‍ എം പി ഫണ്ടില്‍ നിന്നും 1 കോടി രൂപ അനുവദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എം.പി. ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി അറിയിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് ജീവനക്കാരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.  എന്നാല്‍ ഒരു അടിയന്തര സാഹചര്യം വന്നാല്‍ വെന്റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് എം പി ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് യന്ത്ര സാമാഗ്രികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍,  എം പി മാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ ജില്ലയിലെ നടത്തിപ്പ് ചുമതലക്കാരന്‍ കൂടിയായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം പി പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ