അര്‍ജുനുമായി പാര്‍ട്ടി ബന്ധംമാത്രം; സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കില്ലെന്ന് ആകാശ് തില്ലങ്കേരിയുടെ മൊഴി

സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി തന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് അറിഞ്ഞിരുന്നില്ലെന്ന് ആകാശ് തില്ലങ്കേരിയുടെ മൊഴി. അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്ത് ബന്ധം താന്‍ ഏറിഞ്ഞത് ഏറെ വൈകിയാണെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് മുന്നില്‍ മൊഴി കൊടുത്തു.

പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന സൗഹൃദം മാത്രമാണ് താനും അര്‍ജുനും തമ്മിലുള്ളതെന്നായിരുന്നു ആകാശിന്റെ മൊഴി. ഇന്നലെ 12 മണിക്കൂറോളമാണ് ആകാശിനെ കസ്റ്റംസ് ചോദ്യം ചെയതത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയുടേതെന്ന് സംശയിക്കുന്ന ശബ്ദ ശകലങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ടി പി കേസ് പ്രതിയായ മുഹമ്മദ് ഷാഫിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയത്. മുഹമ്മദ് ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്.

അതേസമയം ടിപി കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി