നടി അപര്‍ണയ്ക്ക് എന്താണ് സംഭവിച്ച്? ചര്‍ച്ചയായി പോസ്റ്റുകള്‍; ആശങ്കള്‍ക്ക് പിന്നാലെ മറുപടിയുമായി താരം

‘എബിസിഡി’ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അപര്‍ണ ഗോപിനാഥ്. ചുരുക്കം സിനിമകളില്‍ മാത്രം വേഷമിട്ട താരം ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ അടുത്തിടെ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു.

പ്രതിസന്ധി ഘട്ടം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി എന്ന് അര്‍ത്ഥം വരുന്നതായിരുന്നു പോസ്റ്റുകള്‍. ”തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാര്‍ഥന കൊണ്ടും തിരിച്ചുവന്നു” എന്നായിരുന്നു ഒരു പോസ്റ്റില്‍ താരം കുറിച്ചത്.

”പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി” എന്നായിരുന്നു മറ്റൊരു പോസ്റ്റ്. ഇതോടെ താരത്തിന് എന്തെങ്കിലും അസുഖമാണോ എന്നും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചുകൊണ്ട് നിരവധി ആരാധകരാണ് എത്തിയത്. ആരാധകര്‍ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അപര്‍ണ ഇപ്പോള്‍.

”ഞാന്‍ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. ഇവിടെ എല്ലാം ഓക്കേ ആണ്” എന്നാണ് അപര്‍ണ കുറിച്ചത്. കൂടാതെ മുമ്പ് താരം പങ്കുവച്ച ക്യാപ്ഷനുകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ