'താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയെയാണ് നേതൃത്വത്തിന് വേണ്ടത്' ; സിദ്ദുവിന്റെ പ്രതീക്ഷ മങ്ങുന്നു?

തിരഞ്ഞെടുപ്പിന്  ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പഞ്ചാബിൽ വിമതസ്വരമുയർത്തി വീണ്ടും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. ഉന്നതനേതൃത്വത്തിന് തങ്ങളുടെ ഇഷ്ടങ്ങൾക്കൊത്ത് തുള്ളുന്ന ദുർബലനായ മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് സിദ്ദു പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാൻഡിന് സിദ്ദുവിന്റെ പരോക്ഷ വിമർശനം. പുതിയൊരു പഞ്ചാബ് നിർമിക്കണമെങ്കിൽ അതിന്റെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ കരങ്ങളിലാണുള്ളത്. അതുകൊണ്ട് മുഖ്യമന്ത്രിയെ ഇപ്പോൾ തന്നെ തിരഞ്ഞെടുക്കണം.

തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ദുർബലനായ മുഖ്യമന്ത്രിയെയാണ് ഉന്നതനേതൃത്വത്തിന് ആവശ്യം. അത്തരമൊരു മുഖ്യമന്ത്രിയെയാണോ നിങ്ങൾക്ക് വേണ്ടതെന്ന് പ്രവർത്തകരോട് സിദ്ദു ചോദിച്ചു.കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ചരൺജീത്ത് സിങ് ഛന്നി രണ്ട് സീറ്റിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഛന്നിയെയാണ് പാർട്ടി പ്രധാനമായും പരിഗണിക്കുന്നതെന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി സിദ്ദു രംഗത്തെത്തിയതിനു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിദ്ദു നേരത്തെ നിശ്ചയിച്ച പൊതുപരിപാടികളെല്ലാം നിർത്തിവച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ