കേരളം പിടിമുറുക്കി; നികുതി വെട്ടിക്കാനുള്ള പുതുച്ചേരി റജിസ്‌ട്രേഷന്‍ കുറഞ്ഞു

കേരളം കര്‍ശന നടപടികളുമായി രംഗത്തെത്തിയതോടെ റോഡ് നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മാസം കേരളത്തില്‍ നിന്നു താല്‍ക്കാലിക പെര്‍മിറ്റെടുത്ത ഒരു ആഡംബര കാര്‍ പോലും പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തില്ല.

സാധാരണ ഗതിയില്‍ പുതുച്ചേരിയില്‍ പ്രതിമാസം ശരാശരി ഒരു കോടിക്കു മുകളില്‍ വിലയുള്ള 20 വാഹനങ്ങളെങ്കിലും റജിസ്റ്റര്‍ ചെയ്യാറുണ്ട്. ഇതില്‍ പകുതിയോളം കേരളത്തില്‍ നിന്നായിരുന്നു. കഴിഞ്ഞ മാസം കേരളത്തില്‍ നിന്നുള്ള വരവു നിലച്ചതോടെ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതു പത്തില്‍ താഴെ ആഡംബര വാഹനങ്ങള്‍ മാത്രം.

ഇതുവരെ ചട്ടം ലംഘിച്ചു പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കു കേരളത്തിലേക്കു മാറാന്‍ നിശ്ചിതസമയം അനുവദിക്കണമെന്നു നികുതിവെട്ടിപ്പ് അന്വേഷിച്ച ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ശുപാര്‍ശ ചെയ്തിരുന്നു. ഇതുവഴി കേരളത്തിനു നൂറു കോടിയോളം രൂപയുടെ നികുതി വരുമാനമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കാറുകള്‍ കേരളത്തില്‍ റീ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പൂര്‍ണ റോഡ് നികുതി അടയ്ക്കണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ ഏഴു ശതമാനം ഇളവു ലഭിക്കും. എന്നാല്‍, പുതുച്ചേരി റജിസ്‌ട്രേഷന്‍ കാറുകളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതോടെ പലരും റീ റജിസ്‌ട്രേഷനു മടിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ