സിഡിയും നൂറില്‍പ്പരം രേഖകളും നല്‍കിയില്ല; ദിലീപ് ഇന്നു കോടതിയില്‍

തനിക്കെതിരായ കേസില്‍ സുപ്രധാന രേഖകള്‍ പോലീസ്‌ ഇതുവരെ നല്‍കിയിട്ടില്ലെന്നു നടന്‍ ദിലീപ്‌. ഈ ആവശ്യം ഉന്നയിച്ച്‌ ഇന്ന്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ രണ്ടു ഹര്‍ജികള്‍ സമര്‍പ്പിക്കും.യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യമടങ്ങിയ വീഡിയോ പകര്‍പ്പും നൂറില്‍പ്പരം തെളിവുരേഖകളുടെ പകര്‍പ്പുമാണു പോലീസ്‌ കൈമാറേണ്ടത്‌.

ദൃശ്യമടങ്ങിയ മൊബൈല്‍ ചിപ്പ്‌ ഉണ്ടെന്ന പോലീസിന്റെ വാദം തെറ്റാണെന്ന നിഗമനത്തിലാണു ദിലീപ്‌. ഹര്‍ജികള്‍ നല്‍കുന്നതോടെ ഈ രേഖകളെല്ലാം ദിലീപിനു കൈമാറേണ്ടിവരും. ഇതിനു കൂടുതല്‍ സമയമെടുക്കും. അതോടെ വിചാരണ നീട്ടിവയ്‌ക്കാനുമാകും. രേഖകളെല്ലാം പഠിച്ചശേഷം ആത്മവിശ്വാസത്തോടെ വിചാരണ നേരിടാനാണു ദിലീപിന്റെ നീക്കം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാക്കേസ്‌ ഇന്ന്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി പരിഗണിക്കുന്നുണ്ട്‌. കുറ്റപത്രത്തില്‍ പറയുന്ന രേഖകളെല്ലാം കിട്ടി ബോധ്യപ്പെട്ടുവെന്നു പ്രതികളെല്ലാവരും അറിയിച്ചാലേ കേസ്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്കു കമിറ്റ്‌ ചെയ്ാനാവയൂ. ദിലീപ്‌ ഹര്‍ജി നല്‍കുന്നതോടെ ഈ കേസ്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിക്കു ഇന്നു കൈമാറാനിടയില്ല. റിമാന്‍ഡിലുള്ള പ്രതികളില്‍ ചിലര്‍ക്കു ജാമ്യം കിട്ടാനുണ്ട്‌. ഇവരെ വിചാരണത്തടവുകാരായി നിലനിര്‍ത്താനാണ്‌ പോലീസിന്റെ നീക്കം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍