ക്യാമറ ഓഫ് ചെയ്യിച്ച് മൂന്നാംമുറ!; ഇതു താന്‍ടാ കേരള പോലീസ്

ആള്‍മാറാട്ടത്തട്ടിപ്പു നടത്തിയ കേസില്‍ അറസ്‌റ്റിലായ യുവാവിനു മാധ്യമപ്രവര്‍ത്തകര്‍ കാണ്‍കേ അടിമാലി ജനമൈത്രി പോലീസ്‌ സ്‌റ്റേഷനില്‍ ക്രൂരമര്‍ദനം. എറണാകുളം മുനമ്പം സ്വദേശി ഡിറ്റോമോനെയാണു പത്രസമ്മേളനത്തിനിടെ പോലീസ്‌ മര്‍ദിച്ചത്‌.

ഇന്നലെ ഉച്ചയോടെയാണു സി.ഐ. ഓഫീസില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്‌. എസ്‌.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച മംഗലാപുരത്തുനിന്നാണു ഡിറ്റോയെ പിടികൂടിയത്‌. എക്‌സൈസ്‌ ഉദ്യോഗസ്‌ഥന്‍, വിമുക്‌തഭടന്‍, പ്രവാസി തുടങ്ങിയ വേഷങ്ങളില്‍ തട്ടിപ്പു നടത്തിയ പ്രതി നാളുകളായി പോലീസിനെ വട്ടംചുറ്റിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിനിടെ ഇയാള്‍ അരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു പരാതി.

പ്രതിയുടെ വിവരങ്ങള്‍ കൈമാറാന്‍ ഇന്നലെ രാവിലെ 10.30-നു പോലീസ്‌ സ്‌റ്റേഷനില്‍ സി.ഐ: പി.കെ. സാബു പത്രസമ്മേളനം വിളിച്ചു. പ്രതിയുടെ സാന്നിധ്യത്തില്‍ എസ്‌.ഐ. കുറ്റകൃത്യം സി.ഐയോടു വിവരിച്ചു. തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരോടു ക്യാമറ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട സി.ഐ, പ്രതിയുടെ മുതുകില്‍ മുട്ടുകാല്‍കൊണ്ടു മര്‍ദിച്ചു. പ്രതി നിലവിളിച്ചിട്ടും മര്‍ദനം തുടര്‍ന്നു. പിടികൂടിയപ്പോള്‍ മുതല്‍ പോലീസ്‌ വാഹനത്തിലിട്ടും അല്ലാതെയും മര്‍ദിച്ചതല്ലേയെന്നു പ്രതി ചോദിക്കുന്നുണ്ടായിരുന്നു. ഇയാളെ പിന്നീടു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു

Latest Stories

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം