ജൊഹ്‌നാ ഹോങ്കോങ്ങില്‍ പരിചാരക; ദാരിദ്ര്യം മാറ്റാന്‍ ലഹരിക്കടത്തിലേക്ക്‌

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ 25 കോടിയുടെ കൊക്കെയ്‌നുമായി പിടിയിലായ ഫിലിപ്പീന്‍സ് സ്വദേശിനി ജൊഹ്നാ ഡി ബിയാഗ് (36) സ്ഥിരം കടത്തുകാരി. ഇവര്‍ പതിവായി തായ്‌ലന്‍ഡ്, ബ്രസീല്‍, വിയറ്റ്‌നാം, കംബോഡിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട്് പരിശോധനയില്‍ വ്യക്തമായി.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് പല വിമാന യാത്രകളും നടത്തിയിരിക്കുന്നതെന്ന്്് ഇവര്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക്്് മൊഴി നല്‍കിയിട്ടുണ്ട്. ദരിദ്ര കുടുംബാംഗമായ ഇവര്‍ പണം സമ്പാദിക്കാനാണ് മയക്കുമരുന്ന്് കടത്തിനായി ഇറങ്ങിത്തിരിച്ചത്. ഹോങ്കോങ്ങില്‍ ഒരു വീട്ടില്‍ കുട്ടികളെ പരിചരിക്കുന്ന ജോലിയായിരുന്നു ഇവര്‍ക്ക്. ഹോങ്കോങ്ങില്‍ വച്ച്് പരിചയപ്പെട്ട ഒരാള്‍ മുഖേനയാണ് മയക്കുമരുന്ന് കടത്തിലേക്ക് എത്തിപ്പെട്ടത്. മയക്കുമരുന്ന് കടത്ത് സംഘം ഇവരെ കാരിയറായി ഉപയോഗപ്പെടുത്തുകയായിരുന്നു.

ബ്രസീലിലും മറ്റും കൊക്കെയ്‌നിന് വില കുറവാണ്. അതിനാല്‍ അവിടെ നിന്ന് കൊക്കെയ്ന്‍ വാങ്ങി മയക്കുമരുന്ന്്് കടത്ത് സംഘത്തിന്റെ നിര്‍ദേശ പ്രകാരം മറ്റ്് രാജ്യങ്ങളില്‍ എത്തിക്കുന്ന ചുമതലയായിരുന്നു ഇവര്‍ക്ക്്. പല രാജ്യങ്ങളിലേക്കും ഇവര്‍ പറന്നിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് ആദ്യമായാണ്. കൊച്ചിയില്‍ വന്നിറങ്ങുമ്പോള്‍ ഒരാള്‍ ഫോണില്‍ വിളിക്കുമെന്നായിരുന്നു ഇവര്‍ക്ക്് കിട്ടിയിരുന്ന നിര്‍ദേശം. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച്് കൊക്കെയ്ന്‍ കൈമാറാനായിരുന്നു ധാരണ. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച്്് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടികൂടിയതോടെ പദ്ധതി പൊളിഞ്ഞു. ഇവര്‍ പിടിയിലായതറിഞ്ഞ് സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിലെത്തിയിരുന്നവര്‍ മുങ്ങി. ഇവര്‍ക്കായി മുറി ബുക്ക്് ചെയ്തിരുന്ന ഹോട്ടലില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. എറണാകുളം നോര്‍ത്തിലുള്ള ഒരു ഹോട്ടലിലാണ് ഇവര്‍ക്കായി മുറി ബുക്ക്് ചെയ്തിരുന്നത്. ഓണ്‍ലൈനായാണ് മുറി ബുക്ക്്് ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. കൊച്ചിയിലെത്തിച്ച ശേഷം തുടര്‍ന്ന്്് കൊക്കെയ്ന്‍ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.

കള്ളക്കടത്തിന് കൂലി 4,000 ഡോളര്‍

നാലായിരം ഡോളറാണ് ഫിലിപ്പീന്‍സ് സ്വദേശിനിക്ക് മയക്കുമരുന്ന് സംഘം വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ മുന്‍കൂറായി നിശ്ചിത തുക നല്‍കുകയും ചെയ്തിരുന്നു. ഫിലിപ്പീന്‍സ് സ്വദേശിനിയുടെ കൈവശമുള്ള പാസ്‌പോര്‍ട്ട്്് അനുവദിച്ചിരിക്കുന്നത് ഹോങ്കോങ്ങില്‍ നിന്നുമാണ്. പാസ്‌പോര്‍ട്ട്്് വ്യാജമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. നവംബറില്‍ 15 കോടി രൂപയുടെ കൊക്കെയ്‌നുമായി പാരഗ്വായ് സ്വദേശിയെ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഈ കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് യുവതി കൊക്കെയ്‌നുമായി എത്തുമെന്ന വിവരം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ചത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കൊന്നും മുന്‍കൂട്ടി വിവരം നല്‍കാതെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ നേരിട്ടെത്തി കൊക്കെയ്ന്‍ പിടികൂടിയത്.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം