ജീവനൊടുക്കിയ യുവതിയെ കബറടക്കി; നാലു നാളായി പോസ്റ്റ്‌മോര്‍ട്ടത്തിന് പോലീസ് കാത്തിരിപ്പില്‍

ഹരിപ്പാട്(ആലപ്പുഴ): ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കള്‍ തിടുക്കത്തില്‍ കബറടക്കി. കബറടക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്നു പള്ളി ഭാരവാഹികളും ബന്ധുക്കളും. നിയമനടപടി പൂര്‍ത്തിയാക്കാനായി പോലീസിന്റെ കാത്തിരിപ്പ് നാലാം ദിവസത്തിലേക്ക്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രണ്ടു തവണ ഇടപെട്ടിട്ടും പരിഹാരമായില്ല. മഹല്ല് കമ്മിറ്റി ചേര്‍ന്ന് തീരുമാനമറിയിക്കാമെന്നു സമുദായ പ്രതിനിധികള്‍.

കഴിഞ്ഞ ആറിനാണ് തൃക്കുന്നപ്പുഴ പല്ലന പുത്തന്‍ പൊറുതിയില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷക്കീല (33) സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പോലീസില്‍ അറിയിക്കാതെ ബന്ധുക്കള്‍ കബറടക്കത്തിനു ചടങ്ങുകള്‍ തുടങ്ങി. നാട്ടുകാര്‍ വിവരമറിയിച്ചതോടെ തൃക്കുന്നപ്പുഴ പോലീസ്, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ: വി. ഹരികുമാറും സ്ഥലത്തെത്തിയെങ്കിലും അസ്വാഭാവിക മരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന അഭ്യര്‍ഥന നിരസിക്കപ്പെട്ടു. മരണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം വിട്ടുനല്‍കില്ലെന്നുമായിരുന്നു നിലപാട്. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ വീട്ടില്‍വച്ച് ഇന്‍ക്വസ്റ്റ് തയാറാക്കി പള്ളിയില്‍ കബറടക്കി.

പോസ്റ്റ്മോര്‍ട്ടം കൂടാതെയുള്ള കബറടക്കല്‍ വിവാദമായതോടെ പിറ്റേന്ന് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് സമുദായാംഗങ്ങള്‍ നിലപാടെടുത്തു. എട്ടിന് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സംഘം തൃക്കുന്നപ്പുഴയിലെത്തിയതോടെ പള്ളിയിലും പരിസരത്തും സമുദായാംഗങ്ങള്‍ സംഘടിച്ചത് ആശങ്കയ്ക്കിടയാക്കി. അന്നത്തെ ചര്‍ച്ചയില്‍ പരിഹാരമുണ്ടാകാതിരുന്നതോടെയാണ് പ്രതിപക്ഷനേതാവ് ഇന്നലെ വീണ്ടും റസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരെയും സമുദായപ്രതിനിധികളെയും ബന്ധുക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചത്.

ഷക്കീലയും ഭര്‍ത്താവ് ഇര്‍ഷാദും സ്വരച്ചേര്‍ച്ചയിലല്ലായിരുന്നെന്നും കുറെ നാളുകളായി ഷക്കീല സ്വന്തം വീട്ടിലായിരുന്നു താമസമെന്നും പറയപ്പെടുന്നു. ഇര്‍ഷാദുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് ഷക്കീല ജീവനൊടുക്കിയത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്