വിദേശത്തേക്കു കടത്തിയ 4.8 ലക്ഷം ഡോളറുമായി എയർഹോസ്റ്റസ് പിടിയിൽ

ന്യൂഡൽഹി∙ വിദേശത്തേക്കു കടത്താൻ ശ്രമിച്ച മൂന്നേകാൽ കോടി രൂപയുടെ വിദേശ കറൻസിയുമായി എയർ ഹോസ്റ്റസ് പിടിയിൽ. ഹോങ്കോങ്ങിലേക്കുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിലെ ജീവനക്കാരി ദേവേഷി കുൽശ്രേസ്തയുടെ പക്കൽനിന്നാണു റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ 4.8 ലക്ഷം യുഎസ് ഡോളർ പിടികൂടിയത്.

ചെക്ക് ഇൻ ബാഗിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു പണം. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹവാല ഏജന്റും ഡൽഹി നിവാസിയുമായ അമിത് മൽഹോത്ര അറസ്റ്റിലായി. മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും രണ്ടുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അമിത്തിനുവേണ്ടി ദേവേഷി മുൻപും പലതവണ പണം കടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

ഡൽഹിയിലെ സ്വർണവ്യാപാരികളിൽനിന്നു ശേഖരിക്കുന്ന വിദേശ കറൻസി എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ചു കടത്തുകയായിരുന്നു അമിത്തിന്റെ രീതി. ഈ തുക ഉപയോഗിച്ചു വിദേശത്തുനിന്നു സ്വർണം വാങ്ങും. അത് ഇന്ത്യയിലേക്കു കടത്തും. ആറുമാസം മുൻപു വിമാനയാത്രയ്ക്കിടെയാണു ദേവേഷിയുമായി ഇയാൾ പരിചയത്തിലായത്. കഴിഞ്ഞ ഒരുവർഷമായി അമിത് ഇത്തരത്തിൽ പണം കടത്തുന്നുണ്ടെന്നും കൂടുതൽ വിമാനജീവനക്കാർക്ക് ഇടപാടിൽ പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍