നടന്‍ ഉണ്ണി മുകുന്ദനു യുവതിയുടെ ഭീഷണി

നടന്‍ ഉണ്ണി മുകുന്ദനെ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയും സുഹൃത്തുകളും പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതി ചേരാനെല്ലൂര്‍ പൊലീസ് അന്വേഷിക്കും. ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത ശേഷം ഒറ്റപ്പാലം പൊലീസാണു പരാതി ചേരാനെല്ലൂര്‍ പൊലീസിനു കൈമാറിയത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി സ്വദേശിനിക്കും അഭിഭാഷകന്‍ ഉള്‍പ്പെടെ മൂന്നു സുഹൃത്തുക്കള്‍ക്കും എതിരെയാണു പരാതിയെന്നു പൊലീസ് അറിയിച്ചു.
ചേരാനെല്ലൂര്‍ എസ്‌ഐ സുനുമോനാണ് അന്വേഷണച്ചുമതല. ചേരാനെല്ലൂരിലെ ഫ്‌ലാറ്റില്‍ തിരക്കഥ വായിച്ചു കേള്‍പ്പിക്കാനെന്ന പേരില്‍ നടനെ സമീപിച്ചിരുന്ന യുവതിയും സുഹൃത്തുക്കളും പിന്നീട് ഒരുതവണ നേരിട്ടും പലതവണ ഫോണിലും ഭീമമായ തുക ആവശ്യപ്പെട്ടെന്നാണു പരാതി. ആവശ്യപ്പെട്ട പണം നിശ്ചിതസമയത്തിനകം നല്‍കിയില്ലെങ്കില്‍ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു.

ഒറ്റപ്പാലം കയറംപാറ കേന്ദ്രീയ വിദ്യാലയം റോഡില്‍ സ്ഥിരതാമസമാക്കിയ ഉണ്ണി മുകുന്ദന്‍ ഒറ്റപ്പാലം സിഐ പി. അബ്ദുല്‍ മുനീറിനു നല്‍കിയ പരാതിലാണു കേസെടുത്തത്. തിരക്കഥ കേട്ട നടന്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നു യുവതിയെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍