ടെലിവിഷന്‍ സീരിയലിലെ കാളി ദേവിയെ അനുകരിക്കാന്‍ ശ്രമിച്ച 14കാരന് ദാരുണാന്ത്യം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏറെ പ്രചാരണത്തിലുള്ള ടെലിവിഷന്‍ സീരിയല്‍ അനുകരിക്കാന്‍ ശ്രമിച്ച കൗമാരക്കാരന്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. പൗരാണിക സാങ്കല്‍പ്പിക കഥ പറയുന്ന സീരിയലിലെ “മഹാ കാളി”യുടെ വേഷം അനുകരിക്കാന്‍ ശ്രമിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ചിത്തരഞ്ജന്‍ എന്ന രജ്ഞന്‍ ആണ് അബദ്ധത്തില്‍ തൂങ്ങിയരിച്ചത്. ഒന്‍പത് വയസ്സുള്ള സഹോദരിക്കും മറ്റു കുട്ടികള്‍ക്കു മുന്നിലായിരുന്നു ഈ ദാരുണ സംഭവം.

ചൊവ്വാഴ്ച രാത്രി കൃഷ്ണ നഗറിലെ പ്രേം നഗര്‍ കോളനിയില്‍ ആണ് സംഭവം നടന്നത്. സഹോദരി ഗഞ്ചനും മറ്റു കുട്ടികളും ആവശ്യപ്പെട്ട പ്രകാരം നാവ് പുറത്തേക്ക് നീട്ടി നില്‍ക്കുന്ന മഹാകാളിയെ അവതരിപ്പിക്കുകയായിരുന്നു രഞ്ജന്‍. ഇതിനായി കഴൂത്തില്‍ കുരുക്കിട്ട് സമീപത്തുള്ള കതകില്‍ ബന്ധിപ്പിച്ചു. ഇതിനിടെ കുരുക്ക് മുറുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു.

മറ്റു കുട്ടികള്‍ ബഹളം വച്ചത് കേട്ട് മാതാപിതാക്കള്‍ എന്തുമ്പോള്‍ രഞ്ജന്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി എ.എസ്.പി സര്‍വേഷ് മിശ്ര പറഞ്ഞു. പ്ലംബര്‍ ആണ് രഞ്ജന്റെ പിതാവ്. അമ്മ വീട്ടുജോലിക്കാരിയും.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്