ഞങ്ങള്‍ അസഭ്യം പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ട്, ഇത് സമൂഹത്തിന്റെ പ്രശ്നമാണ്; വ്ളോഗര്‍ സായി കൃഷ്ണ

അസഭ്യ പദപ്രയോഗങ്ങള്‍ നടത്തുക വഴി സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സ് കൂടുന്നുണ്ടെന്ന് വ്ളോഗര്‍ സായി കൃഷ്ണ. മോശംപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ടെന്നും ഇത് സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടതെന്നും സായി കൃഷ്ണ റിപ്പോര്‍ട്ടര്‍ ടിവിയുടെ പരിപാടിയില്‍ പറഞ്ഞു.

ഇ ബുള്‍ ജെറ്റ് വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച. സമൂഹത്തിലേക്കാണ് വിരല്‍ ചൂണ്ടേണ്ടത്. അല്ലാതെ ഞങ്ങള്‍ക്ക് നേരെയല്ല. ഞങ്ങള്‍ മോശം പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ട്. ഇത് സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടത്.”സായ് കൃഷ്ണ പറഞ്ഞു.

അതേസമയം, ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നാല് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഐപിസി 341,506,534,34 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകൃത്യത്തിനു കുട്ടുനില്‍ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇത്.

ഇതിന് പുറമെ പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ 3(1) ഉം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ 3(b) യും ചുമത്തിയിട്ടുണ്ട്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി