ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാ എന്ന് പറഞ്ഞവര്‍ക്ക്..; വിവാഹ വാര്‍ത്തകള്‍ക്ക് അടക്കം മറുപടിയുമായി രേണു സുധി

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. എന്നാല്‍ റീല്‍ വീഡിയോകളിലും ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള രേണുവിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം രേണുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വിവാഹം കഴിഞ്ഞതായി തോന്നിപ്പിക്കുന്ന വീഡിയോയും വെഡ്ഡിങ് കാര്‍ഡിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ഇതൊരു ആല്‍ബത്തിന്റെ ഷൂട്ടിനായുള്ളതാണ്. സെറ്റും മുണ്ടുമുടുത്ത്, കഴുത്തില്‍ തുളസി മാല അണിഞ്ഞ് ഒരു ചെറുപ്പക്കാരനൊപ്പം ക്ഷേത്ര നടയില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന രേണുവിന്റെ വീഡിയോയാണ് വൈറലായത്. പിന്നാലെ രേണു വീണ്ടും വിവാഹിതയായോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നു.

എന്നാല്‍ പുതിയ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് രേണു വിവാഹ വേഷത്തില്‍ അമ്പലത്തിലെത്തിയത്. ഇതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടെ രേണു പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് രേണു ഷെയര്‍ ചെയ്തിരിക്കുന്നത്.

”ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാ, എന്ന് പറഞ്ഞവര്‍ക്ക്… അതേയ് എന്റെ രണ്ടും മക്കളുമായി ഞാന്‍ ഇതാ മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. ഇന്നലെ രാത്രി ഞങ്ങള്‍ എടുത്ത സെല്‍ഫിയാണ്. കിച്ചു എന്റെ മൂത്തമോന്‍, എന്റെ ഋതുനേക്കാള്‍ സ്‌നേഹം അല്‍പ്പം കൂടുതല്‍ എന്റെ കിച്ചുനോടാ, കാരണം അവന്‍ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചെ.”

”നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം” എന്നാണ് രേണു കുറിച്ചിരിക്കുന്നത്. അതേസമയം, കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്നു വിളിക്കുന്ന രാഹുല്‍. ആദ്യഭാര്യ പോയതില്‍ പിന്നെ മകനുമായിട്ടായിരുന്നു സുധി സ്റ്റേജ് പ്രോഗ്രാമുകളിലെല്ലാം പങ്കെടുത്തിരുന്നത്. കിച്ചുവിനു നാല് വയസ്സുള്ളപ്പോഴാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക