രാജകുമാരനും റീല്‍സുകളുടെ രാജകുമാരിയും ഒന്നിച്ചു.. ഇവര്‍ വിവാഹിതരായോ; വിവാഹചിത്രത്തിലെ വാസ്തവം ഇതാണ്, പ്രതികരിച്ച് മനു ഗോപിനാഥ്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി വീണ്ടും വിവാഹിതയായതായി പ്രചാരണങ്ങള്‍. ഡോക്ടര്‍ മനു ഗോപിനാഥനൊപ്പമുള്ള രേണുവിന്റെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവര്‍ വിവാഹിതരായോ? എന്ന തമ്പ്‌ലൈനുള്ള ചിത്രമാണ് ആദ്യം പങ്കുവച്ചത്. ഇതിനോടൊപ്പം രേണു ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. സത്യം എന്തെന്ന് അറിയാന്‍ തങ്ങളുടെ ചാനല്‍ ഇന്റര്‍വ്യൂ കണ്ടാല്‍ മതി എന്നാണ് രേണു പറയുന്നത്.

”ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീല്‍സുകളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവള്‍ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം. ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ഇതേ തുടര്‍ന്നുവരുന്ന ഞങ്ങളുടെ ചാനല്‍ ഇന്റര്‍വ്യൂ നിങ്ങള്‍ കണ്ടാല്‍ മതി” എന്നാണ് രേണു കുറിച്ചിരിക്കുന്നത്.

എന്നാല്‍ ഇതൊരു ബ്യൂട്ടി ക്ലിനിക്കിനായുള്ള പരസ്യത്തിന്റെ ഷൂട്ടിനിടെയില്‍ നിന്നുള്ള ചിത്രങ്ങളാണ്. പാര്‍ലറിന്റെ പരസ്യത്തിനായാണ് ഇങ്ങനെ ഒരുങ്ങിയത്. ഈ പ്രോജക്ട് ആദ്യം പ്ലാന്‍ ചെയ്തത് ടെലിവിഷന്‍ താരം അനുമോളെ വച്ചാണ്. അവര്‍ പിന്‍മാറിയതു കൊണ്ടാണ് രേണുവിനൊപ്പം ചെയ്തത് എന്ന് മനു ഗോപിനാഥന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു.

അതേസമയം, സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് രേണു ഇന്ന്. സുധിയുട മരണത്തിന് പിന്നാലെ രേണുവിനെയും കുടുംബത്തെയും ചേര്‍ത്തു പിടിക്കുകയായിരുന്നു മലയാളികള്‍. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണവും രേണുവിന് നേരിടേണ്ടി വന്നു എന്നത് സങ്കടകരമായ വസ്തുതയാണ്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ താരം ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ റീല്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ രേണുവിനെ വിമര്‍ശിച്ചും അധിക്ഷേപിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിമര്‍ശനങ്ങളോട് പ്രതികരിച്ച് രേണുവും ദാസേട്ടനും രംഗത്തെത്തുകയും ചെയ്തിരുന്നു.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!