അശ്ലീല തമാശ വിനയായി; രാഖി സാവന്തിനും രക്ഷയില്ല, സൈബര്‍ സെല്ലിന്റെ നോട്ടീസ്

ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് യൂട്യൂബ് ഷോയുമായി ബന്ധപ്പെട്ട കേസുകള്‍ ഒഴിയുന്നില്ല. ഷോയുമായി വിവാദത്തില്‍ നടി രാഖി സാവന്തിന് മഹാരാഷ്ട്ര സൈബര്‍ സെല്ലിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം. രണ്‍വീര്‍ അല്ലാബാദിയ നടത്തിയ അശ്ലീല ചോദ്യത്തെ തുടര്‍ന്നാണ് പരിപാടി വിവാദത്തിലായത്.

രണ്‍വീറിനതിരെ പൊലീസ് കേസ് എടുക്കാന്‍ കാരണമായ എപ്പിസോഡില്‍ ആയിരുന്നില്ല രാഖി എത്തിയത്. ഷോയുടെ 12-ാം എപ്പിസോഡില്‍ പാനലിസ്റ്റായിരുന്നു രാഖി സാവന്ത്. ഗസ്റ്റ് ആയാണ് നടി ഷോയില്‍ എത്തിയത്. യൂട്യൂബര്‍മാരായ ആശിഷ് ചഞ്ചലാനിയോടും രണ്‍വീര്‍ അല്ലാബാദിയയോടും തിങ്കളാഴ്ച മൊഴി രേഖപ്പെടുത്താന്‍ ഹാജരാവാന്‍ മഹാരാഷ്ട്ര സൈബര്‍ സെല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

‘മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്ന് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ചതാണ് വിവാദമായത്. അതിനിടെ, ഗുവാഹാട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കുകയോ മുംബൈയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചഞ്ചലാനി സുപ്രീം കോടതിയെ സമീപിച്ചു.

ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി മഹാരാഷ്ട്ര, അസം സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഫെബ്രുവരി 18ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സമയ് റെയ്നയോട് മഹാരാഷ്ട്ര സൈബര്‍ സെല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്ന് റെയ്ന ഹാജരായില്ല. ഇതേത്തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കാന്‍ ഒരുങ്ങുകയാണ് സൈബര്‍ സെല്‍.

Latest Stories

അറബിക്കടലിന് മുകളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ്; വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പും നല്‍കിയില്ല

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 50 കി.മി വേഗതയിൽ കാറ്റും, വിവിധ ജില്ലകളിൽ ഇന്നും ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി

രണ്ടാം ടെസ്റ്റിൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം, അങ്ങനെ സംഭവിച്ചാൽ 49 വർഷം പഴക്കമുളള റെക്കോഡ് താരത്തിന് സ്വന്തം

പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു? ചർച്ചയായി നടിയുടെ പ്രതിഫലത്തുക..