എന്റെ ബോയ്ഫ്രണ്ട്‌സ് എല്ലാം അങ്ങനെയുള്ളവരായിരുന്നു, പലരും കരഞ്ഞ് ജീവിക്കാന്‍ പഠിപ്പിച്ചു, പക്ഷെ ഞാന്‍ ഇനിയും പ്രണയിക്കും: ദിയ കൃഷ്ണ

സങ്കടങ്ങള്‍ ഉള്ളില്‍ ഒതുക്കി മറ്റുള്ളവരുടെ മുന്നില്‍ ചിരിച്ചുകൊണ്ടാണ് താന്‍ ഡിപ്രഷനെ നേരിട്ടതെന്ന് ദിയ കൃഷ്ണ. ജീവിതത്തില്‍ ബ്രേക്കപ്പിന് ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കാണ് ദിയ മറുപടി നല്‍കിയത്.

”എത്ര പേര്‍ എന്നെ സ്‌നേഹിച്ചതിന് ശേഷം വിട്ടുപോയാലും വീണ്ടും പ്രണയിക്കാന്‍ എനിക്ക് പേടിയില്ല. ചിലര്‍ പ്രണയത്തില്‍ എന്തെങ്കിലും നഷ്ടമുണ്ടായാല്‍ പ്രണയം തന്നെ വെറുക്കും. എന്നാല്‍ എനിക്ക് അങ്ങനെയല്ല. എന്റെ ജീവിതത്തില്‍ പലരും എന്നെ നശിപ്പിച്ച് പുറത്തേക്ക് പോയിട്ടുണ്ട്.”

”കളിച്ച് ചിരിച്ച് നടന്ന എന്നെ കരഞ്ഞുകൊണ്ട് ജീവിക്കാനായി പഠിപ്പിച്ചവരുണ്ട്. എന്റെ ബോയ്ഫ്രണ്ട്‌സ് എല്ലാം അങ്ങനെയുള്ളവരായിരുന്നു. പക്ഷേ, എനിക്ക് ആരോടും ദേഷ്യമില്ല. 100 പേര്‍ എന്റെ ജീവിതത്തില്‍ വന്നുപോയാലും എനിക്ക് പെര്‍ഫെക്റ്റ് എന്നു തോന്നുന്ന ഒരാള്‍ വരുന്നത് വരെ ഞാന്‍ പ്രണയിക്കും.”

”ചിരിച്ചുകൊണ്ട് ജീവിച്ച ഒരാളായിരുന്നു ഞാന്‍. എനിക്കുണ്ടായ ഡിപ്രഷനെ ഞാന്‍ ഓവര്‍കം ചെയ്തത് ചിരിച്ചു കൊണ്ടാണ്. ഉള്ളില്‍ സങ്കടം ഒതുക്കി പിടിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ചിരിച്ചു. വീട്ടുകാരടക്കം എല്ലാവരുടെയും മുന്നില്‍ ഇങ്ങനെ തന്നെയായിരുന്നു.”

”എന്റെ ചില സുഹൃത്തുക്കള്‍ക്ക് മാത്രമാണ് എല്ലാം അറിയാമായിരുന്നത്. ബ്രേക്കപ്പിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുവന്നത് എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ കൂടുതലായി എന്‍ഗേജ് ചെയ്തു കൊണ്ടാണ്. എന്റെ ബിസിനസില്‍ ഞാന്‍ ഒരുപാട് ശ്രദ്ധ നല്‍കി. സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചു” എന്നാണ് ദിയ പറയുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്