ആകാംക്ഷയുണര്‍ത്തി പ്രിയങ്ക ചോപ്രയുടെ'സിറ്റാഡല്‍' , ട്രെയിലര്‍ പുറത്ത്

പ്രിയങ്ക ചോപ്രയുടെ സീരീസ് . ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 28 മുതല്‍ സ്ട്രീം ചെയ്യും. ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ റോബ് സ്റ്റാര്‍ക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാല്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നുന്ന ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.

സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ ‘സിറ്റഡലി’ന്റെ തകര്‍ച്ചയും ‘സിറ്റഡലി’ന്റെ പതനത്തോടെ രക്ഷപെട്ട ഏജന്റുമാരായ ‘മേസണ്‍ കെയ്നും’ ‘നാദിയ സിനും’ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് സിരീസിന്റെ പ്രമേയം.

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍’, ‘എന്‍ഡ് ഗെയിം’ തുടങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന സീരീസാണ് ഇത്. പ്രിയങ്കയുടെ അവസാന ചിത്രം ‘ദ മട്രിക്‌സ് റിസറക്ഷന്‍’ എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ലന വചോവ്‌സ്‌കിയാണ് ചിത്രം സംവിധാനം ചെയ്തത്. കീനു റീവ്‌സ് അടക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സിന്റെ ബാനറിലായിരുന്നു നിര്‍മാണം.

വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സ് തന്നെയായിരുന്നു വിതരണവും. ഫറാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം