പാക് ഭീകരരുടെ പേര് എഡിറ്റ് ചെയ്ത്‌ നെറ്റ്ഫ്‌ളിക്‌സ് സീരിസ്; 'ഐസി 814 ദ കാണ്ഡഹാര്‍ ഹൈജാക്ക്' വിവാദത്തില്‍, മേധാവിക്ക് സമന്‍സ്

‘ഐസി 814 ദ കാണ്ഡഹാര്‍ ഹൈജാക്ക്’ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസ് വിവാദത്തില്‍. ഐസി 814 വിമാനറാഞ്ചലിനെ ആസ്പദമാക്കിയ ഒരുക്കിയ സീരിസില്‍ വിമാനം റാഞ്ചിയ തീവ്രവാദികളുടെ പേര് മാറ്റിയതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് മേധാവിയെ കേന്ദ്രവാര്‍ത്താ വിതരണമാന്ത്രാലയം വിളിച്ചുവരുത്തിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സെപ്തംബര്‍ 3ന് ഹാജരാകണം എന്നാണ് നിര്‍ദേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനിലെ ഹര്‍ക്കത്തുള്‍-മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയില്‍പ്പെട്ട ഇബ്രാഹിം അക്തര്‍, ഷാഹിത് അക്തര്‍ സെയ്ദ്, സണ്ണി അഹമ്മദ് ഖൈ്വസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കീര്‍ എന്നിവരാണ് വിമാനം റാഞ്ചലിലെ പ്രതികള്‍.

എന്നാല്‍ സീരിസില്‍ ശങ്കര്‍, ഭോല, ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍ എന്നീ പേരുകളിലാണ് ഈ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. തീവ്രവാദികളുടെ ഇരട്ടപ്പേരുകളാണ് ഇത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത സീരിസില്‍ വിജയ് വര്‍മ, അരവിന്ദ് സ്വാമി, ദിയാ മിര്‍സ, പങ്കജ് കപൂര്‍, നസുറുദ്ദീന്‍ ഷാ, പത്രലേഖ പോള്‍ എന്നിവരാണ് അഭിനയിക്കുന്നത്.

അതേസമയം, 1999ല്‍ ആണ് നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഡല്‍ഹിയിലുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കെ തീവ്രവാദിവാദികള്‍ എയര്‍ലൈന്‍സ് വിമാനം 814 റാഞ്ചിയത്.

റാഞ്ചിയ വിമാനം ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളില്‍ ഇറക്കിയ ശേഷം കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കി. ദുബായില്‍ 176 യാത്രക്കാരില്‍ 27 പേരെ മോചിപ്പിച്ചെങ്കിലും ഒരാളെ മാരകമായി കുത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മസൂദ് അസര്‍ അടക്കമുള്ള തീവ്രവദികളെ വിട്ടയച്ച ശേഷമാണ് ഏഴ് ദിവസത്തെ റാഞ്ചല്‍ അവസാനിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ