ലൈംഗിക തൊഴിലാളി നളിനി ജമീലയുടെ 'എന്റെ ആണുങ്ങള്‍' വെബ് സീരീസാവുന്നു

ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ എന്റെ ആണുങ്ങള്‍ എന്ന പുസ്തകം വെബ് സീരീസാകുന്നു. നളിനി ജമീല തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. അതേസമയം നളിനി ജമീലയുടെ ആത്മകഥയായ ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന പുസ്തകം സിനിമയാക്കുന്നുവെന്ന് വ്യാജ പ്രചരണമാണെന്നും അവര്‍ പറഞ്ഞു.

‘എന്റെ ആണുങ്ങള്‍’ വെബ് സീരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതിനിടെ എന്റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാള്‍ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’, നളിനി ജമീല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലൈംഗികത്തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലും മാറ്റം വരുത്താന്‍ ഒരു പരിധി വരെ ഈ പുസ്തകം സഹായിച്ചു.ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ‘സെക്സ്, ലൈസ് ആന്‍ഡ് എ ബുക്ക്’ എന്ന പേരില്‍ നേരത്തേ സഞ്ജീവ് ശിവന്‍ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. കേരളത്തിലെ ഒരു ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും സാഹിത്യകാരിയുമാണ് നളിനി ജമീല. 2000-ല്‍ കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ”കേരള സെക്സ് വര്‍ക്കേഴ്സ് ഫോറ”ത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

Latest Stories

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?