'മല്ലന്‍ മുക്ക്', ഹെല്‍ പ്ലാനറ്റ് എന്ന ഉല്‍ക്കയുടെ കഥ ആദ്യമായി വെബ് സീരീസിലൂടെ എത്തുന്നു; ട്രെയ്‌ലര്‍

ഫാന്റസിയും മിസ്റ്ററിയും ചേര്‍ന്ന ‘മല്ലന്‍ മുക്ക്’ എന്ന വെബ് സീരീസിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. കിടിലം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രാജേഷ് അന്തിക്കാട് നിര്‍മ്മിച്ച മല്ലന്‍ മൂക്കിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അക്കി-അക്കാര എന്ന ഇരട്ട സംവിധായകരാണ്.

k2-141_n എന്ന ഹെല്‍ പ്ലാനറ്റ്, അതില്‍ നിന്നും വരുന്ന നരകതുല്യമായ ഉല്‍ക്കയെ കേന്ദ്രീകരിച്ചാണ് മല്ലന്‍മുക്ക് എന്ന വെബ് സീരീസിന്റെ കഥ നീങ്ങുന്നത്. ഭയാനകവും അത്യന്തം ജിജ്ഞാസപരവുമായ ഈ ചിത്രത്തിന്റെ മേക്കിംഗ് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.

‘രക്തത്തിന്റെ ചുവപ്പ് കലര്‍ന്ന ചെകുത്താന്റെ കണ്ണ് തേടിയാണ് ഒരു കൂട്ടം ആളുകള്‍ നരനായാട്ട് നടത്തുന്നത്’ എന്ന വാക്കുകളോടെ ആരംഭിക്കുന്ന ട്രെയ്‌ലറില്‍ നിന്നും തന്നെ ചിത്രം മികച്ച ത്രില്ലര്‍ ആയിരിക്കുമെന്ന് ഊഹിക്കാം.

പ്രിന്‍സ് ഫ്രാന്‍സിസ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എമില്‍ കാര്‍ട്ടണ്‍ സംഗീതം ഒരുക്കുന്നു. പി.ആര്‍.ഒ-എം.കെ ഷെജിന്‍ ആലപ്പുഴ.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്