അറു വഷള് ഭാഷ, അങ്ങേയറ്റത്തെ അശ്ലീലം, ഇയര്‍ഫോണ്‍ ഉപയോഗിക്കേണ്ടിവന്നു; കോളജ് റൊമാന്‍സിനെതിരെ ഡല്‍ഹി ഹൈക്കോടതി

കോളജ് റൊമാന്‍സ് എന്ന വെബ് സീരിസിനെതിരെ നല്‍കിയ പരാതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. ഒടിടി പ്ലാറ്റ്ഫോം ആയ ടിവിഎഫില്‍ സ്ട്രീം ചെയ്യുന്ന വെബ് സീരീസ് ആണ് കോളജ് റൊമാന്‍സ്. ഇതിലെ ഭാഷ അറുവഷളാണെന്ന് ഡല്‍ഹി ഹൈക്കോടതി.

”ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വളരെ അശ്ലീലം നിറഞ്ഞതും അസഭ്യവുമാണ്. കോടതിക്ക് ചേംബറിനുള്ളില്‍ എപ്പിസോഡ് കാണാന്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കേണ്ടി വന്നു. ഈ ഭാഷയില്‍ അല്ല രാജ്യത്തെ യുവജനതയോ പൗരന്മാരോ സംസാരിക്കുക. ഈ ഭാഷ ഈ രാജ്യത്ത് പൊതുവായി സംസാരിക്കുന്ന ഭാഷയെന്ന് വിശേഷിപ്പിക്കാനാകില്ല.

ഈ സീരിസിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. എഫ്‌ഐആര്‍ ചുമത്തണം. എന്നാല്‍ ഇത് അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശമായി കരുതരുത്. ഭാഷയും വാക്കുകളും ശക്തമായ മാധ്യമമാണ്. വാക്കുകള്‍ക്കു പടം വരയ്ക്കാനും അതിനു നിറം കൊടുക്കാനും കഴിയും” – കോടതി പറഞ്ഞു.

പൊതുമധ്യത്തില്‍ ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ചുപോരുന്ന ആരെയും ഞെട്ടിക്കുന്നതാണ് സീരീസിലെ സംഭാഷണങ്ങള്‍ എന്നു ചൂണ്ടിക്കാണിച്ച ഹൈക്കോടതി ഒടിടി പ്ലാറ്റ്ഫോമിനും സംവിധായകന്‍ സിമര്‍പ്രീത് സിങ്ങിനും

വെബ്‌സീരീസില്‍ അഭിനയിച്ച അപൂര്‍വ അറോറയ്ക്കും എതിരെ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവും ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. ഐടി നിയമം 67, 67എ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി ഉത്തരവ്.

Latest Stories

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം