സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്‌ക്കൊപ്പം തന്നെ വേദിയിൽ തിളങ്ങി തൃഷയും, ആലിംഗനം ചെയ്ത് നടന്റെ അമ്മ ശോഭ; വൈറലായി ദൃശ്യങ്ങൾ

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ടിവികെ അദ്ധ്യക്ഷൻ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അഥിതിയായി എത്തിയ നടി തൃഷയാണ് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത്. ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലേക്ക് തൃഷ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്.

വേദിയിലെത്തിയ നടി വിജയ്‌യുടെ കുടുംബാംഗങ്ങളെയും ഏറ്റവും അടുത്ത സുഹൃത്തുക്കളെയും നേരിൽ കണ്ട് ആശ്ലേഷിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. വേദിയിലെത്തിയ തൃഷയെ വാത്സല്യത്തോടെ നോക്കുന്ന വിജയുടെ അമ്മയുടെ ദൃശ്യങ്ങളും ശ്രദ്ധ നേടുകയാണ്.

അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിനെത്തിയത്. സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയിൽ വിജയ്‌ക്കൊപ്പം തൃഷ എത്തിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് അവരെ സ്വീകരിച്ചത്. വിജയ്‌യുടെ അമ്മയെ തൃഷ കെട്ടിപ്പിടിച്ച് പുഞ്ചിരിയോടെയും ഊഷ്മളതയോടെയും അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ചടങ്ങിന് തൊട്ടുമുൻപ് തന്റെ വസതിയിൽ നിന്ന് പുറപ്പെട്ട തൃഷ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയും ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്‌നാടിന് ഇതൊരു വലിയ ദിവസമാണല്ലോ എന്ന ചോദ്യത്തിന് ‘താങ്ക്യൂ, ലുക്കിങ് ഫോർവേഡ്’ എന്നാണ് നടി പറഞ്ഞത്.

മേയ് 4ന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിജയ്‌യുടെ വിജയത്തിനൊപ്പം ആരാധകർ തൃഷയുടെ പിറന്നാൾ കൂടി ആഘോഷിച്ചിരുന്നു.

Latest Stories

അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും