എയര്‍പോട്ടിലും റെയില്‍വേ സ്റ്റേഷനിലും പൊലീസിനെ വെച്ച് ജോമോളുടെ ഒളിച്ചോട്ടം തടയാന്‍ ശ്രമിച്ചിരുന്നു: സുരേഷ് ഗോപി പറഞ്ഞത്..

ബാലതാരമായും നായികയായും മലയാള സിനിമയില്‍ തിളങ്ങിയ നടി ജോമോള്‍ വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. തന്റെ പ്രണയ വിവാഹത്തെ കുറിച്ച് ജോമോള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ജോമോള്‍ ഒളിച്ചോടിയതിനെ കുറിച്ച് സുരേഷ് ഗോപി മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജോമോള്‍ ഒളിച്ചോടി പോവുന്നത് തടയാന്‍ ശ്രമിച്ചതിനെ കുറിച്ചാണ് ജെബി ജംഗ്ഷന്‍ ഷോയില്‍ സുരേഷ് ഗോപി പറഞ്ഞത്. വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചപ്പോള്‍ ജോമോള്‍ വളരെ ചെറിയ കുട്ടിയാണ്. അന്ന് തുടങ്ങിയ ബന്ധം ഇന്നും കുടുംബപരമായും തുടര്‍ന്ന് വരികയാണ്.

പിന്നെ പറയാനുള്ളത് ജോമോളുടെ ഒരു ഒളിച്ചോട്ടത്തെ കുറിച്ചാണ്. അന്ന് ഈ ദമ്പതിമാരെ പൊലീസിനെ കൊണ്ട് പിടിക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വഴിയും എല്ലാ റെയില്‍വേ സ്റ്റേഷന്‍ വഴിയും കൊടുത്ത് പിടിപ്പിക്കാന്‍ നോക്കിയിരുന്നു.

ഒരു ചന്ദ്രശേഖര പിള്ള മോളെ തട്ടിക്കൊണ്ട് പോയി എന്നാണ് ജോമോളുടെ അമ്മ വിളിച്ച് പറഞ്ഞത്. ചന്ദ്രശേഖര പിള്ള എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു അമ്പത്തിയഞ്ച്-അറുപത് വയസുള്ള ആളുടെ മുഖമാണ് മനസിലേക്ക് എത്തുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഈ ചന്ദ്രശേഖര പിള്ള എന്ന ചന്തു തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു എന്ന് ജോമോള്‍ പറയുന്നുണ്ട്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ജോമോള്‍ പറയുന്നുണ്ട്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?: നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി