ബാന്ദ്ര സ്റ്റേഷനില്‍ റൊമാന്‍സ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല, പുതിയൊരു നായികയുമായി ഉടന്‍ എത്തും: ഷാരൂഖ്

ബോളിവുഡിലെ റൊമാന്റിക് കിംഗ് ആണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ സിനിമകളിലെ ‘റെയില്‍വേ റൊമാന്‍സി’ന് ആരാധകര്‍ ഏറെയാണ്. ഷാരൂഖിന്റെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ‘ദില്‍ വാലേ ദുല്‍ഹനിയ ലേ ജായേംഗാ’ എന്ന ചിത്രത്തില്‍ നാിക കാജോളുമായി കണ്ടുമുട്ടുന്നത് റെയില്‍വേ സ്റ്റേഷനിലാണ്.

ചിത്രത്തിന്റെ ക്ലൈമാക്‌സിലെ റെയില്‍വേ സ്റ്റേഷനിലെ ഇമോഷണല്‍ രംഗം ഇന്നും ആരാധകര്‍ക്ക് പ്രിയമാണ്. ബാന്ദ്ര സ്റ്റേഷന്‍ 130 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിനിടെ തന്റെ റെയില്‍വേ റൊമാന്‍സിനെ കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

”കുറേ നായികമാരൊപ്പം അനേകം റെയില്‍വേ സ്റ്റേഷനുകളില്‍ ഞാന്‍ റൊമാന്‍സ് ചെയതിട്ടുണ്ട്. എന്നാല്‍ ബാന്ദ്ര സ്റ്റേഷനില്‍ വച്ച് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അതിനാല്‍ ഉടന്‍ തന്നെ മറ്റൊരു നായികയുമായി എത്തുന്നതായിരിക്കും” എന്നാണ് ഷാരൂഖ് പറഞ്ഞത്.

1998ല്‍ ഇറങ്ങിയ ‘ദില്‍ സേ’ എന്ന ചിത്രത്തില്‍ മനിഷാ കൊയ്രാളയുമായി ഷാരൂഖ് പ്രണയത്തിലാകുന്നത് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. 2013ല്‍ പുറത്തിറങ്ങിയ ‘ചെന്നൈ എക്സ്പ്രസി’ലും ട്രെയിനില്‍ വച്ച് ദീപികയുമായി പ്രണയത്തിലാവുകയായിരുന്നു.

തുടര്‍ന്ന് 2013ലെത്തിയ ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തില്‍ അനുഷ്‌ക്കയുമായുള്ള റൊമാന്‍സും ട്രെയിനില്‍ വച്ച് തന്നെ. അതേസമയം, പത്താന്‍ ആണ് ഷാരൂഖിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായിക.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ